കോ​ഹ്ലി​യെ മ​റി​ക​ട​ന്ന് സ്മി​ത്ത്

thakoorബം​ഗ​ളു​രു: വി​രാ​ട് കോ​ഹ്ലി ന​യി​ച്ച ബാ​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ​തി​രേ സ്റ്റീ​വ് സ്മി​ത്ത് ന​യി​ച്ച പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റി​നു ജ​യം. ആ​ദ്യം ബാ​റ്റു ചെ​യ്ത പൂ​ന ഉ​യ​ർ​ത്തി​യ 162 റ​ണ്‍ ല​ക്ഷ്യ​ത്തി​ലേ​ക്കു ബാ​റ്റു​വീ​ശി​യ ബാം​ഗ്ലൂ​ർ 27 റ​ണ്‍​സ് അ​ക​ലെ 134ൽ ​ബാ​റ്റിം​ഗ് അ​വ​സാ​നി​പ്പി​ച്ചു. പൂ​ന ബൗ​ള​ർ​മാ​രു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് സ​ന്ദ​ർ​ശ​ക​രു​ടെ വി​ജ​യം ഉ​റ​പ്പി​ച്ച​ത്. സൂ​പ്പ​ർ ജ​യ​ന്‍റി​നാ​യി ശ​ർ​ദു​ൾ താ​ക്കൂ​ർ, ബെ​ൻ സ്റ്റോ​ക്സ് എ​ന്നി​വ​ർ മൂ​ന്നു വി​ക്ക​റ്റ് വീ​തം നേ​ടി.

സ്കോ​ർ: പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റ്- 161/8(20). ബാ​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ്- 134/9(20).

ടോ​സ് നേ​ടി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് നായ​ക​ൻ കോ​ഹ്ലി പൂ​ന​യെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചെ​ങ്കി​ലും ബാ​റ്റിം​ഗ് ദു​ഷ്ക​ര​മാ​യ പി​ച്ചി​ൽ അ​ത് മു​ത​ലാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണ് പൂ​ന വ​ൻ സ്കോ​ർ നേ​ടു​ന്ന​തി​ൽ​നി​ന്നു ത​ട​ഞ്ഞ​ത്. ര​ഹാ​നെ(30), രാ​ഹു​ൽ ത്രി​പാ​ഠി(31), സ്റ്റീ​വ് സ്മി​ത്ത്(27), ധോ​ണി(28), മ​നോ​ജ് തി​വാ​രി(27) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പ്ര​ധാ​ന ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ സ്കോ​റു​ക​ൾ. ഇ​തി​ൽ 11 പ​ന്തി​ൽ​നി​ന്ന് 27 റ​ണ്‍​സ് നേ​ടി​യ തി​വാ​രി​യു​ടെ ഇ​ന്നിം​ഗ്സ് വേ​റി​ട്ടു​നി​ന്നു. ബാ​ഗ്ലൂ​രി​നാ​യി ആ​ദം മി​ൽ​നെ, ശ്രീ​നാ​ഥ് അ​ര​വി​ന്ദ് എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബാ​ഗ്ലൂ​രി​ന് തു​ട​ക്ക​ത്തി​ൽ​ത​ന്നെ ഓ​പ്പ​ണ​ർ മ​ൻ​ദീ​പ് സിം​ഗി​നെ(0) ന​ഷ്ട​പ്പെ​ട്ടു. കോ​ഹ്ലി(28)​യും ഡി​വി​ല്ല്യേ​ഴ്സും(29) പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. മ​റ്റാ​ർ​ക്കും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് നി​ര​യി​ൽ തി​ള​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല.

Related posts