മാ​ർ​ഷി​ന്‍റെ പോ​രാ​ട്ടം ഫ​ലം​ക​ണ്ടി​ല്ല; വി​ജ​യ​വു​മാ​യി വാ​ർ​ണ​ർ​പ്പ​ട

varnorമൊ​ഹാ​ലി: വാ​ർ​ണ​റു​ടെ കു​ട്ടി​ക​ളു​ടെ മൂ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി​ക​ൾ​ക്കു പ​ക​രം​വ​യ്ക്കാ​ൻ പ​ഞ്ചാ​ബ് നി​ര​യി​ൽ ഒ​രു ഷോ​ണ്‍ മാ​ർ​ഷ് മാ​ത്ര​മു​ണ്ടാ​യ​പ്പോ​ൾ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് 26 റ​ണ്‍​സ് വി​ജ​യം. ഹൈ​ദ​രാ​ബാ​ദ് ഉ​യ​ർ​ത്തി​യ 208 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് ഒ​ന്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 181 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

ഷോ​ണ്‍ മാ​ർ​ഷി​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം മാ​ത്ര​മാ​യി​രു​ന്നു പ​ഞ്ചാ​ബ് ഇ​ന്നിം​ഗ്സി​ന്‍റെ സ​വി​ശേ​ഷ​ത. മാ​ർ​ഷ് 50 പ​ന്തി​ൽ​നി​ന്ന് 84 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. മ​റ്റാ​ർ​ക്കും പ​ഞ്ചാ​ബ് നി​ര​യി​ൽ മാ​ർ​ഷി​നു പി​ന്തു​ണ ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. സ​ണ്‍​റൈ​സേ​ഴ്സി​നാ​യി ആ​ശി​ഷ് നെ​ഹ്റ, സി​ദ്ധാ​ർ​ഥ് കൗ​ൾ എ​ന്നി​വ​ർ മൂ​ന്നു വി​ക്ക​റ്റും ഭു​വ​നേ​ശ്വ​ർ കു​മാ​ർ ര​ണ്ടു വി​ക്ക​റ്റും നേ​ടി.

സ്കോ​ർ: സ​ണ്‍ റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്- 207/3(20). കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ്- 181/9(20).ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹൈ​ദ​രാ​ബാ​ദ് 20 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 207 റ​ണ്‍​സെ​ടു​ത്തു. ഓ​പ്പ​ണ​ർ​മാ​രാ​യ ഡേ​വി​ഡ് വാ​ർ​ണ​റു​ടെ​യും (27 പ​ന്തി​ൽ 51) ശി​ഖ​ർ ധ​വാ​ന്‍റെ​യും (48 പ​ന്തി​ൽ 77) മി​ക​ച്ച ബാ​റ്റിം​ഗാ​ണ് ഹൈ​ദ​രാ​ബാ​ദി​നു കൂ​റ്റ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

കെ​യ്ൻ വി​ല്യം​സ​ണ്‍ 27 പ​ന്തി​ൽ 54 റ​ണ്‍​സെ​ടു​ത്തു പു​റ​ത്താ​കാ​തെ നി​ന്നു. വാ​ർ​ണ​റു​ടെ ഇ​ന്നി​ഗ്സി​ൽ നാ​ലു ബൗ​ണ്ട​റി​യും നാ​ലു സി​ക്സു​മു​ണ്ടാ​യി​രു​ന്നു. ഒ​ന്പ​തു ബൗ​ണ്ട​റി​യു​ടെ​യും ഒ​രു സി​ക്സി​ന്‍റെ​യും പി​ൻ​ബ​ല​ത്തി​ലാ​ണ് ധ​വാ​ൻ മി​ക​ച്ച സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

Related posts