നോ​ർ​ത്ത് ഈ​സ്റ്റി​നെ വീ​ഴ്ത്തി; ബം​ഗ​ളു​രു എ​ഫ്സി വീ​ണ്ടും മു​ന്നി​ൽ

ഗോ​ഹ​ട്ടി: നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ബം​ഗ​ളു​രു എ​ഫ്സി ഐ​എ​സ്എ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ വീ​ണ്ടും ഒ​ന്നാ​മ​തെ​ത്തി. നേ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ ഹോം​ഗ്രൗ​ണ്ടാ​യ ഗോ​ഹ​ട്ടി ഇ​ന്ദി​രാ​ഗാ​ന്ധി അ​ത്ല​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ബം​ഗ​ളു​രു വി​ജ​യി​ച്ച​ത്.

47-ാം മി​നി​റ്റി​ൽ മി​ക്കു​വാ​ണ് ബം​ഗ​ളൂ​രു​വി​നാ​യി ഗോ​ൾ നേ​ടി​യ​ത്. വി​ജ​യ​ത്തോ​ടെ ഒ​ന്പ​തു പോ​യ​ന്‍റു​മാ​യി ബം​ഗ​ളു​രു വീ​ണ്ടും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. നാ​ലു ക​ളി​ക​ളി​ൽ​നി​ന്ന് മൂ​ന്നു വി​ജ​യ​വും ഒ​രു തോ​ൽ​വി​യു​മാ​ണ് ബം​ഗ​ളു​രു​വി​ന്‍റെ അ​ക്കൗ​ണ്ടി​ലു​ള്ള​ത്. നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് നാ​ലു പോ​യി​ന്‍റു മാ​ത്ര​മു​ള്ള നോ​ർ​ത്ത് ഈ​സ്റ്റ് പ​ട്ടി​ക​യി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ്.

 

Related posts