മണലില്ല, വെള്ളമില്ല! പാമ്പുകള്‍ മാത്രം വസിക്കുന്ന ദ്വീപ്; ദ്വീപിലെത്തിയവരാരും ജീവനോടെ തിരികെയെത്തിയിട്ടുമില്ല; ബ്രസീലിലെ ഇലാ ക്വിമാഡെ ഗ്രാന്‍ഡ് എന്ന നരകതുല്യമായ ദ്വീപിനെക്കുറിച്ചറിയാം

gyigyuikബ്രസീലിലെ സാവോ പോളോയില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഇലാ ക്വിമാഡെ ഗ്രാന്‍ഡ് എന്നൊരു ദ്വീപുണ്ട്. അവിടേയ്ക്ക് പോകാന്‍ ആരുമൊന്ന് മടിക്കും. കാരണം ആ ദ്വീപ് അറിയപ്പെടുന്നത് തന്നെ പാമ്പുകളുടെ ദ്വീപെന്നാണ്. ലോകത്തിലെ ഏറ്റവും ഭയക്കേണ്ട വിഷപ്പാമ്പുകളിലൊന്നായ സ്വര്‍ണത്തലയന്‍ അണലികളുടെ വാസസ്ഥലമാണിത്. ഏകദേശം രണ്ടായിരത്തിനും നാലായിരത്തിനുമിടയില്‍ അണലികള്‍ ഇവിടെയുണ്ട്. ഇവയുടെ കടിയേറ്റാല്‍ ഒരു മണിക്കൂറിനകം മരണം സംഭവിക്കും. ഈ ഗണത്തില്‍ പെട്ട പാമ്പുകള്‍ മറ്റെവിടെയുമില്ലെന്നത് മറ്റൊരു രസകരമായ വസ്തുത. ഈ ദ്വീപുമായി ബന്ധപ്പെട്ട് നിരവധികഥകള്‍ ബ്രസീലില്‍ പ്രചരിക്കുന്നുണ്ട്.

article-2676753-1F4DF2E800000578-122_634x475

ഈ ദ്വീപില്‍ ആദ്യമായി ലൈറ്റ് ഹൗസ് സ്ഥാപിച്ചത് 1909ലാണ്. ഒപ്പം മേല്‍നോട്ടത്തിനായി ജീവനക്കാരെയും നിയോഗിച്ചു. പക്ഷേ അവരാരും പിന്നീട് തിരിച്ചു വന്നില്ല. അവസാനമായി നിയോഗിച്ച ലൈറ്റ് ഹൈസ് ജീവനക്കാരനും ഭാര്യയും അഞ്ചു വയസുള്ള കുട്ടിയുമടങ്ങുന്ന കുടുംബം പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ വീടിനുള്ളില്‍ കാണപ്പെടുകയായിരുന്നു. പിന്നീട് ഇവിടേക്ക് ജീവനക്കാരെ നിയോഗിക്കാതെയായി. 43 ഹെക്ടറാണ് ഈ ദ്വീപിന്റെ വിസ്തൃതി. പ്രാചീനകാലത്ത് കടല്‍ക്കൊള്ളക്കാരുടെ കേന്ദ്രമായിരുന്നു ഈ ദ്വീപെന്നും മറ്റാളുകള്‍ ഇവിടേക്ക് കടന്നുവരാതിരിക്കാനായി ഇവരായിരിക്കാം പാമ്പുകളെ ഇവിടെയെത്തിച്ചതെന്നുമാണ് കരുതപ്പെടുന്നത്. മനുഷ്യരാരും ഇവിടെയെത്താറില്ല.

snake-island1.jpg.image.784.410

അഥവാ പഠനങ്ങള്‍ക്കും ലൈറ്റ് ഹൗസിന്റെ അറ്റകുറ്റപ്പണികള്‍ക്കുമെത്തുന്നവര്‍ നാവികസേനയുടെ പ്രത്യേക  സംഘത്തോടൊപ്പമാണ് ഇവിടെയെത്താറുള്ളത്. വരുമ്പോള്‍ പാമ്പുകടിയേറ്റാല്‍ പ്രയോഗിക്കാനുള്ള പ്രതിവിഷവും ഒപ്പം കരുതും. ആയിരക്കണക്കിനു പാമ്പുകളാണ് ഇവിടെയുള്ള മരങ്ങളിലും പൊന്തക്കാടുകളിലും പതിയിരിക്കുന്നത്. കൂടുതല്‍ സമയവും മരങ്ങളില്‍ ചെലവഴിക്കുന്ന പാമ്പുകള്‍ പ്രധാനമായും പക്ഷികളെയാണ് ഭക്ഷണമാക്കുന്നത്. പ്രതിവിഷം നിര്‍മ്മിക്കാനായി പാമ്പുകളുടെ വിഷം ഗവേഷകര്‍ ഗവണ്‍മെന്റിന്റെ അനുമതിയോടെ എടുക്കാറുണ്ട്. അതുപോലെ തന്നെ കരിഞ്ചന്തയിലും പാമ്പുവിഷം വന്‍തോതിലെത്താറുണ്ട്. ഇതാണ് ഇവിടുത്തെ പാമ്പുകള്‍ നേരിടുന്ന ഏക ഭീഷണി. മരുന്നു കച്ചവടക്കാര്‍ വന്‍തോതില്‍ പാമ്പുകളെ കൊന്നൊടുക്കുന്നുണ്ട്. ഇക്കാരണത്താല്‍ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഇവയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related posts