ഉദ്യോഗസ്ഥരെ മാറ്റുമ്പോൾ എന്തുകൊണ്ട് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല;  അഴിമതിക്കെതിരെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നത് തന്‍റെ കർത്തവ്യമെന്ന് ഡിജിപി ജേക്കബ് തോമസ്

കൊച്ചി: സർക്കാരിനെതിരെ വിമർശനവുമായി ഡിജിപി ജേക്കബ് തോമസ്. ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റുന്പോൾ എന്തുകൊണ്ട് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ജേക്കബ് തോമസ്. ഉദ്യോഗസ്ഥർക്ക് കാര്യശേഷി കൂടിയതാണോ കുറഞ്ഞതാണോ അതിനു കാരണമെന്ന് അദ്ദേഹം ചോദിച്ചു.

കൊച്ചിയിൽ പുസ്തക പ്രകാശന വേദിയിലാണ് ജേക്കബ് തോമസിന്‍റെ വിമർശനം. അഴിമതിക്കെതിരെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നത് തന്‍റെ കർത്തവ്യമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

Related posts