സർക്കാരിനെതിരേ ഓഖിയായി ജേക്കബ് തോമസ്..! സംസ്ഥാനത്ത് നിയമവാഴ്ചയില്ല; അഴിമതിക്കെതിരെ സംസാരിക്കുന്നവനെ ഘട്ടംഘട്ടമായി നിശബ്ദനാക്കുന്നുവെന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഐഎംജി ഡയറക്ടർ ജേക്കബ് തോമസ്. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്ന് ജേക്കബ് തോമസ് ആരോപിച്ചു. അഴിമതിക്കെതിരെ നിലകൊള്ളാൻ ജനങ്ങൾ പേടിക്കുന്നു. അഴിമതിക്കെതിരെ സംസാരിക്കുന്നവനെ കേരളത്തിൽ നിശബ്ദനാക്കും. ഘട്ടം ഘട്ടമായാണ് അഴിമതിക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുനാമി പാക്കേജിലെ കോടികൾ കട്ടുകൊണ്ടു പോയെന്നും അദ്ദേഹം പറഞ്ഞു. പാക്കേജ് കൃത്യമായി ഉപയോഗിച്ചിരുന്നെങ്കിൽ ഓഖി ചുഴലിക്കാറ്റിനെ തുടർന്നു ചെല്ലാനത്ത് അടക്കമുണ്ടായ ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു. എന്നാൽ അഴിമതിയുടെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും ജേക്കബ് തോമസ് ആരോപിച്ചു.

Related posts