ആരാദ്യം പറ‍യും…! അവധിയിൽ പോകാനു ണ്ടായ കാര്യം പിന്നീട് പറയും; പക്ഷേ ആദ്യം പറ‍യുന്നത് സർക്കാരാണോ ഞാനാണോയെന്ന് നോക്കാമെന്ന് ജേക്കബ് തോമസ്

jacob-thomasതി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്ത് നി​ന്നും അ​വ​ധി​യി​ൽ പോ​കാ​നു​ണ്ടാ​യ കാ​ര്യ​വും കാ​ര​ണ​വും പി​ന്നീ​ട് പ​റ​യു​മെ​ന്ന് ജേ​ക്ക​ബ് തോ​മ​സ്. സ​ർ​ക്കാ​രാ​ണോ താ​നാ​ണോ ഈ ​കാ​ര്യം ആ​ദ്യം പ​റ​യു​ക​യെ​ന്ന് നോ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌ഐ​എം​ജി ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് ജേ​ക്ക​ബ് തോ​മ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഐ​എം​ജി ഡ​യ​റ​ക്ട​ർ ഓ​ഫീ​സും വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ഓ​ഫീ​സും റോ​ഡി​ന് അ​ടു​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പോ​ലീ​സ് മേ​ധാ​വി​യാ​കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് നാ​ള​ത്തെ കാ​ര്യ​ങ്ങ​ൾ ഇ​ന്ന് പ്ര​വ​ചി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു​വ​ര്‍​ഷ​ത്തേ​ക്കാ​ണു നി​യ​മ​നം. കാ​ലാ​വ​ധി തി​ക​യ്ക്കു​മെ​ന്ന് ഒ​രു​റ​പ്പു​മി​ല്ലെ​ന്ന് ജേ​ക്ക​ബ് തോ​മ​സ് പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് വി​ദ​ഗ്ധ​പ​രി​ശീ​ല​നം ന​ല്‍​കു​ന്ന സ്ഥാ​പ​ന​മാ​ണ് ഐ​എം​ജി.

വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി മു​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ നി​യ​മി​ച്ചി​രു​ന്നു. ടി.​പി. സെ​ൻ​കു​മാ​ർ കോ​ട​തി വി​ധി​യെ തു​ട​ർ​ന്നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ലോ​ക്നാ​ഥ് ബെ​ഹ്റ​യെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​ക്കി​യ​തും ജേ​ക്ക​ബ് തോ​മ​സി​നോ​ട് അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​തും. ടി.​പി. സെ​ൻ​കു​മാ​ർ ജൂ​ണ്‍ 30നു ​സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ച ശേ​ഷം പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി വേ​ണ്ടി​വ​രും.

Related posts