അച്ഛന് അന്നും ഇന്നും ഒരേസ്വഭാവമാണുള്ളത്! പക്ഷേ ആ സുഹൃത്തുക്കള്‍ അപകടശേഷം തിരിഞ്ഞുനോക്കിയിട്ടില്ല; പൊട്ടിത്തെറിച്ച് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി

yyuyuyuyuകാര്‍ അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായ നടന്‍ ജഗതി ശ്രീകുമാറിനെ ആത്മാര്‍ഥരായ ചില സുഹൃത്തുക്കള്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണം. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മകള്‍ പാര്‍വതി ചിലര്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അച്ഛന് സാധാരണ ഗതിയില്‍ എല്ലാം വെട്ടിത്തുറന്നു പറയുന്ന സ്വാഭാമമാണെന്നും ഇഷ്ടപ്പെടാത്തത് കണ്ടാല്‍ ഉടന്‍ പ്രതികരിക്കുമെന്നും അതിനിപ്പോഴും മാറ്റമില്ലെന്നും പാര്‍വ്വതി പറയുന്നു. അച്ഛന്റെ ഈ സ്വഭാവ സവിശേഷത അച്ഛന്റെ സുഹൃത്തുക്കളുടെ എണ്ണം കുറച്ചെന്നും പാര്‍വ്വതി വ്യക്തമാക്കി.

അച്ഛന്റെ നല്ല സമയത്ത് ഇഷ്ടം പോലെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നും കഷ്ടകാലം വന്നപ്പോള്‍ സുഹൃത്തുക്കളുടെ എണ്ണം കുറഞ്ഞുവെന്നും മകള്‍ പറഞ്ഞു. ഈ അവസ്ഥയില്‍ അച്ഛനെ കാണാന്‍ ഇഷ്ടമില്ലാത്തതിനാലാവും സുഹൃത്തുക്കള്‍ വരാത്തതെന്നും മകള്‍ പറയുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങളും മന്ത്രിമാരും അടക്കമുള്ളവന്‍ അപകടത്തില്‍പ്പെട്ടു കഴിഞ്ഞിരുന്ന ജഗതി ശ്രീകുമാറിനെ കാണാന്‍ വീട്ടിലെത്തിയിരുന്നു. എന്നാല്‍, ജഗതിശ്രീകുമാറുമായി ഏറെ അടുപ്പമുണ്ടായിരുന്നതും, വ്യവസായ ഇടപാടുകള്‍ പോലുമുണ്ടായിരുന്നതുമായ സുഹൃത്തുക്കള്‍ എത്താതിരുന്നതാണ് മകളെയും ബന്ധുക്കളെയും ചൊടിപ്പിച്ചിരിക്കുന്നത്.

Related posts