വണ്ടറടിച്ച് തമിഴ് യുവതാരം! ജെയ്ക്ക് ഷൂട്ടിംഗിനിടെ സർപ്രൈസ്‌ ബർത്ത്ഡേ ഗിഫ്റ്റ്; ഒപ്പം അഞ്ജലിയും- കിടിലൻ വീഡിയോ

Jai_Bdayപിറന്നാൾ ദിനത്തിൽ കിട്ടിയ അപ്രതീക്ഷിത സമ്മാനം കണ്ട് വണ്ടറടിച്ച് തമിഴ് യുവതാരം ജെയ്. പുതിയ ചിത്രമായ ബലൂണിന്‍റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. സൈക്കിളിൽ ബലൂൺ വിൽക്കുന്ന സീൻ ചിത്രീകരിച്ചുകൊണ്ടിരിക്കേ താരത്തിന്‍റെ അടുത്തേക്ക് ഡ്രോൺ പറന്നിറങ്ങി. ഷൂട്ടിംഗിന്‍റെ ഭാഗമാണെന്നു തന്നെ വിശ്വസിച്ച ജെയ് നോക്കിയപ്പോൾ ഡ്രോണിന്‍റെ കൈയിൽ ഒരു കേക്ക്. അന്പരന്നു നിന്ന താരത്തിന്‍റെ അടുത്തേക്ക് ക്രൂ അംഗങ്ങൾ പിറന്നാൾ ആശംസകളുമായി ഓടിയടുത്തു.

ശരിക്കും ത്രിൽ വരാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ. ലൊക്കേഷനിൽ അൽപം മാറി മറ്റൊരു വലിയ സർപ്രൈസ് കൂടി ജെയ്‌യെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു ഭീമൻ കേക്കും ഒപ്പം അഞ്ജലിയും. ജെയ്‌യും അഞ്ജലിയും തമ്മിലുള്ള പ്രണയഗോസിപ്പുകൾ വട്ടംകറങ്ങിനടക്കുന്നതിനിടെയാണ് ഇങ്ങനെയൊരു സർപ്രൈസ് പിറന്നാൾ ആഘോഷം നടന്നത്. ഇരുവരും പരസ്പരം കേക്ക് നല്കി. പിന്നീട് ബലൂണിന്‍റെ പ്രവർത്തകരെല്ലാം ജെയ്‌ക്കും അഞ്ജലിക്കുമൊപ്പം ചേർന്ന് പിറന്നാൾ ആഘോഷം പൊടിപൂരമാക്കി.

വീഡിയോ കാണാം:

Related posts