ച​രി​ത്ര​മെ​ഴു​തി ദേ​വീ​ന്ദ​ര്‍ സിം​ഗ്

ല​ണ്ട​ന്‍: ലോ​ക​കാ​യി​ക​മേ​ള​യി​ല്‍ ജാ​വ​ലി​ന്‍ ത്രോ ​ഫൈ​ന​ലി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടി​യ ആ​ദ്യ ഇ​ന്ത്യക്കാ​ര​ന്‍ എ​ന്ന പ​ദ​വി ദേ​വീ​ന്ദ​ര്‍ സിം​ഗ് കാം​ഗി​ന്്. നീ​ര​ജ് ചോ​പ്ര യോ​ഗ്യ​താ റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. രാ​ത്രി 12.45നാ​ണ് ഫൈ​ന​ല്‍. പ്ര​തീ​ക്ഷ​യാ​യി​രു​ന്ന നീ​ര​ജ് ചോ​പ്ര​യു​ടെ പു​റ​ത്താ​ക​ല്‍ ഇ​ന്ത്യ​യെ നി​രാ​ശ​രാ​ക്കി.

തോ​ളെ​ല്ലി​ന് പ​രി​ക്കു​മാ​യാ​ണ് കാം​ഗ് ഗ്രൂ​പ്പ് ബി ​യോ​ഗ്യ​താ​മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. മൂ​ന്നാ​മ​ത്തെ ശ്ര​മ​ത്തി​ല്‍ 84.22 മീ​റ്റ​ര്‍ ദൂ​ര​ത്തേ​യ്ക്ക് ജാ​വ​ലി​ന്‍ പ​റ​ത്തി​യാ​ണ് കാം​ഗ് യോ​ഗ്യ​ത നേ​ടി​യ​ത്. യോ​ഗ്യ​ത നേ​ടാ​നു​ള്ള ദൂ​രം 83 മീ​റ്റ​റാ​ണ്.

മൂ​ന്നാ​മ​ത്തെ റൗ​ണ്ടി​ല്‍ കാം​ഗ് ജാ​വ​ലി​ന്‍ ക​യ്യി​ലെ​ടു​ത്ത​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ ക്യാ​മ്പി​ല്‍ നി​ശ​ബ്ദ​ത പ​ട​ര്‍ന്നു. ആ​ദ്യ ര​ണ്ടു​റൗ​ണ്ടു​ക​ളി​ലും യോ​ഗ്യ​താ​രേ​ഖ മ​റി​ക​ട​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന കാം​ഗും വ​ല്ലാ​ത്ത പി​രി​മു​റു​ക്ക​ത്തി​ലാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ ഏ​റ്റ​വു​മൊ​ടു​വി​ല്‍ ജാ​വ​ലി​ന്‍ എ​ടു​ത്ത​തും കാം​ഗ് ആ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന നീ​ര​ജ് ചോ​പ്ര പു​റ​ത്താ​യ​തോ​ടെ മ​ങ്ങ​ലേ​റ്റ ഇ​ന്ത്യ​യു​ടെ ജാ​വ​ലി​ന്‍ സ്വ​പ്‌​ന​ങ്ങ​ള്‍ക്ക് കാം​ഗി​ന്‍റെ ഫൈ​ന​ല്‍ പ്ര​വേ​ശ​നം ക​രു​ത്തു പ​ക​ര്‍ന്നു.

13 മ​ത്സ​രാ​ര്‍ഥി​ക​ളാ​ണ് ഫൈ​ന​ലി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ള്ള​ത്. കാം​ഗി​ന്‍റെ 84.22 മീ​റ്റ​ര്‍ പ്ര​ക​ട​ന​ത്തോ​ടെ പ​ട്ടി​ക​യി​ല്‍ ഏ​ഴാ​മ​താ​ണ് താ​ര​ത്തി​ന്‍റെ സ്ഥാ​നം. ലണ്ടൻ അത്‌ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഒരിന്ത്യൻ താരത്തിന്‍റെ ആദ്യ ഫൈനലാണ്.

Related posts