ഇതാണോ നിങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സുരക്ഷ! സ്ത്രീ സുരക്ഷയേക്കാള്‍ സര്‍ക്കാരിനു പ്രിയം പശുസംരക്ഷണം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ജയ ബച്ചന്‍

jaya_1204ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്കെ​തി​രെ ബി​ജെ​പി യു​വ​നേ​താ​വ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സ​മാ​ജ്വാ​ദി പാ​ർ​ട്ടി എം​പി ജ​യ ബ​ച്ച​ൻ. ബി​ജെ​പി സ​ർ​ക്കാ​ർ സ്ത്രീ ​സു​ര​ക്ഷ​യേ​ക്കാ​ൾ പ​ശു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​ണ് പ്ര​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്ന് ജ​യ ആ​രോ​പി​ച്ചു. രാ​ജ്യ​സ​ഭ​യി​ലാ​ണ് പ​ശു​വി​നെ ആ​യു​ധ​മാ​ക്കി പ്ര​തി​പ​ക്ഷം സ​ർ​ക്കാ​രി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത്.

സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യി ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണം. നി​ങ്ങ​ൾ പ​ശു​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്നു. അ​തേ​സ​മ​യം, സ്ത്രീ​ക​ൾ​ക്കു നേ​ർ​ക്കു​ണ്ടാ​കു​ന്ന അ​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​താ​ണോ നി​ങ്ങ​ൾ ഈ ​രാ​ജ്യ​ത്തെ സ്ത്രീ​ക​ൾ​ക്ക് ന​ൽ​കു​ന്ന സു​ര​ക്ഷ. ഇ​താ​ണ് നി​ങ്ങ​ളു​ടെ നീ​തി​യെ​ങ്കി​ൽ സ്ത്രീ​ക​ൾ ഇ​വി​ടെ അ​ര​ക്ഷി​ത​രാ​ണ്- ജ​യ ബ​ച്ച​ൻ പ​റ​ഞ്ഞു.

യു​വ​മോ​ർ​ച്ച നേ​താ​വ് യോ​ഗേ​ഷ് വ​ർ​ഷ്ണി​യാ​ണ് മ​മ​ത​യ്ക്കെ​തി​രേ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. മ​മ​ത​യു​ടെ ത​ല​യെ​ടു​ക്കു​ന്ന​വ​ർ​ക്ക് 11 ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്നു​മാ​യി​രു​ന്നു യോ​ഗേ​ഷി​ന്‍റെ പ​രാ​മ​ർ​ശം.

Related posts