കോടികളുടെ സ്വത്ത് ആര്‍ക്ക് ? ട്രസ്റ്റ്, തോഴി ശശികല, സഹോഹരപുത്രി ദീപ, വളര്‍ത്തുമകന്‍ സുധാകരന്‍; പോയസ് ഗാര്‍ഡനില്‍ ഇനി ആര്?

jaya

നമ്പര്‍ 81, വേദനിലയം, പോയസ് ഗാര്‍ഡന്‍  എന്ന അഡ്രസില്‍ ഇനി ആരാണ് അറിയപ്പെടുക?. ഇതാണ്  ഇപ്പോള്‍ തമിഴകത്തെ പ്രധാന ചര്‍ച്ച. കഴിഞ്ഞ ദിവസം മരിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന വേദനിലയത്തിന്റെ അടുത്ത അവകാശിയായിരിക്കും അവരുടെ നൂറുകണക്കിന് കോടിവരുന്ന സ്വത്തിന്റെയും  ഉടമ എന്നാണ് കരുതപ്പെടുന്നത്. 2400 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള ഈ ബംഗ്ലാവിന്റെ ഇപ്പോഴത്തെ വില റിയല്‍എസ്റ്റേറ്റ് വിദഗ്ദധരുടെ അഭിപ്രായപ്ര കാരം 90 കോടിയോളം വരും.

ജയലളിത രൂപീകരിച്ച് ട്രസ്ര്‌റുകള്‍ക്കും തോഴി ശശികലയ്ക്കുമായി തന്റെ സ്വത്ത് എഴുതിവച്ചിട്ടു ള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല. അങ്ങനെ ഒന്ന് ഉണ്ടെങ്കില്‍ അതു പ്രകാരമായിരിക്കും സ്വത്തുവകകള്‍ വീതംവയ്ക്ക പ്പെടുക. ഇല്ല എങ്കില്‍ അത് ദീര്‍ഘമായ നിയമ പോരാട്ടത്തിന് വഴി തുറക്കുമെന്നാണ് നിയമവി ദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

POES-GARDEN1

വില്‍പ്പത്രം ഇല്ല എങ്കില്‍, ജയലളിതയ്ക്ക് ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ ഇല്ലാത്തതിനാല്‍ നിയമ പ്രകാരം  ഇനി സ്വത്ത്  അടുത്ത അവകാശികള്‍ക്ക് ലഭിക്കും.  മക്കള്‍, ഭര്‍ത്താവ്, ഭര്‍ത്താവിന്റെ അവകാശികള്‍, അമ്മ, അച്ഛന്‍, അച്ഛന്റെ അടുത്ത അവകാശികള്‍, അമ്മയുടെ അടുത്ത അവകാശികള്‍ എന്നീ ക്രമത്തിലാണ്  സ്വത്ത് നിയമപ്രകാരം വീതംവയ്ക്കപ്പെടേണ്ടത്.  ജയലളിതയുടെ തോഴി ശശികല, ജയലളിതയുടെ സഹോദരന്‍ ജയകുമാ റിന്റെ പുത്രി ദീപ, സഹോദരന്‍ ദീപക്, വളര്‍ത്തുപുത്രന്‍ സുധാകരന്‍ എന്നിവര്‍ക്കാര്‍ ക്കെങ്കിലുമാകും നറുക്കുവീഴുക എന്നാണ് കരുതപ്പെടുന്നത്. അല്ലെങ്കില്‍  ഇവരില്‍ ചിലര്‍ക്കും ട്രസ്റ്റിനുമായും സ്വത്ത് വീതംവച്ച് ലഭിച്ചേക്കാം.
TAYOTA-LAND1
ജയലളിതയുടെ അഭിനയജീവിതത്തിലെ ഗുരുവും പ്രധാന ജോഡിയുമായിരുന്ന മുന്‍ മുഖ്യമന്ത്രി എംജിആറിന്റെ സ്വത്ത് സംബന്ധിച്ച കേസ് ഇപ്പോഴും നീളുകയാണ്. അതുതന്നെ ജയയുടെ സ്വത്ത് സംബന്ധിച്ചും ഉണ്ടായേക്കാം എന്നും കരുതു ന്നവരുണ്ട്. കേസില്‍പെട്ടു ചെന്നൈ രാമപുരത്തെ എംജി ആറിന്റെ വസതി ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഒരുകാലത്ത് ഏറെ പ്രതാപത്തോടെ എംജിആര്‍ വാണിരുന്ന ഈ വീട്ടില്‍ ഇപ്പോള്‍ ആരും താമസമില്ല. ചെന്നൈ ഹൈക്കോടതി  കഴിഞ്ഞയിടെ ഒരു മുന്‍ ജഡ്ജിയെ ഈ സ്വത്തുക്കളുടെ നോട്ടക്കാരനായി നിയമിച്ചിരുന്നു.

ഏതായാലും ജയലളിതയുടെ സംസ്കാരത്തിനു ശേഷം തോഴി  ശശികല നേരേ കാറില്‍ പോയത് പോയസ്ഗാര്‍ഡനിലേക്കാണ്. പോയസ് ഗാര്‍ഡന്‍ ജയലളിതയുടെ മുത്തശ്ശിയും അമ്മയും ചേര്‍ന്നു വാങ്ങിയതായതിനാല്‍ അവകാശികളായി ദീപയും ദീപക്കും നിയമപരായിത്തന്നെ എത്തിയേക്കാമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വെളിപ്പെടുത്തിയ സ്വത്ത് വിവരം

ORNAMENTS1

ശ്രീരംഗത്തുനിന്ന് 2011 മത്സരിക്കുമ്പോള്‍ വെളി പ്പെടുത്തിയ സ്വത്ത് വിവരത്തില്‍ ജയലളിതയ്ക്ക്  51.40 കോടിയുടെ സ്വത്താണ് ഉണ്ടായിരുന്നത്. എന്നാല്‍ രാമനാഥപുരത്തുനിന്ന് കഴിഞ്ഞ ഇലക്ഷനില്‍ മത്സരിക്കവെ 113.73 കോടിയുടെ സ്വത്താണ് അവര്‍ വെളിപ്പെടുത്തിയത്. ഇതില്‍ ഏറ്റവും വിലകൂടിയത് അവര്‍ താമസിച്ചിരുന്ന പോയസ് ഗാര്‍ഡന്‍ ആണ്. വേദനിലയം എന്ന് അറിയപ്പെടുന്ന ഇതിന്റെ മതിപ്പുവിലയായി രേഖപ്പെടുത്തിയിരുന്നത് 43.96 കോടിരൂപയാണ്. ഇത് 1969 ല്‍ തന്റെ അമ്മ 1.32 ലക്ഷത്തിന് വാങ്ങി യതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതുകൂടാതെ തനിക്കുള്ള വിവിധ  കെട്ടിടങ്ങള്‍ക്ക് 1,33,470990 രൂപ വിലവരും.

jayalalithaa-assets1

ഹൈദ്രാബാദില്‍  പതിനാലരക്കോടിയോളം വിലമതിക്കുന്ന 14.50 ഏക്കര്‍ കൃഷിസ്ഥലം ഉണ്ട് എന്ന് തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയ സത്യ വാങ്മൂലത്തില്‍ പറയുന്നു. ഒമ്പത് വാഹനങ്ങളുടെ വില 42.25 ലക്ഷമാണ്. തനിക്കുള്ള കോടതി പിടിച്ചെടുത്ത 21,280.300 ഗ്രാം ആഭരണത്തിന്റെ വില നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും സത്യവാ ങ്മൂലത്തില്‍ ഉണ്ട്.

കൂടാതെ പിടിച്ചെടുക്കപ്പെട്ട വിവിധ ഷെയറുകളുടേയും നിക്ഷേപങ്ങളുടേയും വില നിശ്ചയിക്കാന്‍ കഴിയില്ല കാരണം അവ കോടതിയിലാണ്. കാരണം ഇത് ഇപ്പോള്‍ കേസില്‍പെട്ട് കര്‍ണാടക സര്‍ക്കാര്‍ ട്രഷറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. കൂടാതെ 1250 കിലോ വെള്ളിയുടെ വിവിധ സാധനങ്ങള്‍ തനിക്കുണ്ട്. ഇതിന് 3,12,5000 രൂപ വിലവരും. കോടനാട് എസ്റ്റേറ്റ്,  ജയ എന്റര്‍പ്രൈസസ് തുടങ്ങി അഞ്ച് ബിസിനസില്‍ താന്‍ പങ്കാളിയാണ്. ഇവയിലെ തന്റെ നിക്ഷേപം 31,68,82,808 രൂപയാണ്. 33,22,730 രൂപയാണ് പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കുകള്‍ പ്രകാരം 2013-14 വര്‍ഷത്തെ ജയലളിതയുടെ വരുമാനം.

അനധികൃത സ്വത്തുകേസ്

1991-96 ഭരണ കാലഘട്ടത്തില്‍ മുഖ്യമന്ത്രിയായി രിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസാണ് നിലവിലുള്ളത്. അന്ന് 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു കേസ്. തുടര്‍ന്ന് ആഭരണങ്ങളടക്കം കോടികളുടെ വസ്തുവകകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ബംഗ്‌ളാവുകളും കെട്ടിടങ്ങളും എസ്‌റ്റേറ്റുകളും കൂടാതെ കോടികളുടെ നിക്ഷേപങ്ങളും ആഭരണങ്ങളും വാഹനങ്ങളും അന്ന് അനധികൃത സ്വത്ത് പട്ടികയില്‍ പെടുത്തിരുന്നു.

1997 ല്‍ പോയസ് ഗാര്‍ഡനില്‍ നടന്ന റെയ്ഡില്‍ 800 കിലോ വെള്ളി, 28 കിലോ സ്വര്‍ണം, 750 ജോഡി ചെരുപ്പുകള്‍, 10,500 സാരികള്‍, 91 വിലകൂടിയ വാച്ചുകള്‍ പിടികൂടി. ഇവയെല്ലാം ആദ്യം റിസര്‍ബാങ്കിലാണ് സൂക്ഷിച്ചിരുന്നതെങ്കിലും 2004 ല്‍ ബംഗളൂരു ട്രഷറിയിലേക്ക് മാറ്റുകയായിരുന്നു. സിനിമയില്‍ അഭിനയിച്ചും ബിസിനസ് നടത്തിയും മറ്റുമായി സമ്പാദിച്ച അന്നത്തെ കോടികള്‍ക്കും ഇന്ന് കോടതിയുടെ കൈവശമുള്ള സ്വത്തുവക കള്‍ക്കുമായി നൂറുകണക്കിന് കോടികള്‍ വിലവരും എന്നാണ് കണക്കാക്കപ്പെടുന്നത്.

Related posts