ഇടിയുടെ ഷൂട്ടിംഗ് സെറ്റില്‍വച്ച് ജയസൂര്യ സംവിധായകനെ തല്ലാന്‍ ശ്രമിച്ചെന്നു വാര്‍ത്ത, സിനിമയുടെ പ്രചരണത്തില്‍ സഹകരിക്കാത്തതിന് കാരണമിതാണത്രേ

idid 2പ്രേതത്തിനൊപ്പം തിയറ്ററിലെത്തിയ ജയസൂര്യ ചിത്രമാണ് ഇടി. ഒരു പക്കാ ആക്ഷന്‍ ത്രില്ലറെന്ന നിലയിലാണ് അണിയറക്കാര്‍ ഇടിയെ അവതരിപ്പിച്ചത്. എന്നാല്‍, ചിത്രം തിയറ്ററില്‍ അമ്പേ പരാജയമായി. ഇപ്പോഴിത മറ്റൊരു വാര്‍ത്ത കൂടി വരുന്നു. ഇടിയുടെ സെറ്റില്‍വച്ച് ജയസൂര്യ സംവിധായകനെ തല്ലാന്‍ കൈയ്യോങ്ങിയത്രേ. എന്നാല്‍ ചുറ്റുമുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടലാണ് പ്രശ്‌നങ്ങള്‍ ഒഴിവാക്കിയത്.

മുതിര്‍ന്ന ക്യാമറമാന്‍ അഴകപ്പന്‍ സിനിമയുടെ സെറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. ജയസൂര്യ അഴകപ്പനെ സ്വീകരിച്ച് ഇരുത്തി വിശേഷങ്ങള്‍ പങ്കുവച്ചു. ഈ സമയത്താണ് ചിത്രത്തിന്റെ സംവിധായകന്‍ സാജിത് യാഹിയ അതുവഴി കടന്നുപോയത്. ജയസൂര്യയെ വിഷ് ചെയ്ത സാജിത് അഴകപ്പനെ കണ്ടഭാവം നടിച്ചില്ല. ഇതില്‍ ദേഷ്യം പൂണ്ട ജയൂസര്യ സാജിതിനെ ശകാരിച്ചു. എന്നാല്‍ അഴകപ്പനെ അറിയില്ലെന്നും അറിയാത്ത ഒരാളെ വിഷ് ചെയ്യുന്നത് എന്തിനെന്നും സംവിധായകന്‍ തിരിച്ച് ചോദിച്ചു. അഴകപ്പന്‍ എന്ന പേര് മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ കേട്ടിട്ട് പോലുമില്ലെന്ന് സാജിത് വാദിച്ചു.

സിനിമാ സംവിധായകനായ താന്‍ അതേ മേഖലയിലെ പ്രശസ്തനായ വ്യക്തിയെ അറിയില്ലെങ്കില്‍ പിന്നെ എന്തുമനുഷ്യനാടോ എന്ന് തിരിച്ച് ചോദിച്ച് ജയസൂര്യ ചൂടായി. അഴകപ്പന്‍ ഇടപ്പെട്ട് ജയസൂര്യയെ തണുപ്പിക്കുകയായരുന്നു. ഈ സംഭവത്തോടെ സംവിധായകനും ജയസൂര്യയ്ക്കുമിടയിലുള്ള അടുപ്പം നഷ്ടപ്പെട്ടു. തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പ്രേതത്തിനെക്കുറിച്ച് വാതേരാതെ സംസാരിക്കുന്ന ജയസൂര്യ പക്ഷേ ഇടിയെന്ന സിനിമ ഇറങ്ങിയെന്നു പോലും ഭാവിച്ചിട്ടില്ല. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളിലും അദ്ദേഹം സംബന്ധിച്ചിരുന്നില്ല. ഈ സംഭവത്തില്‍ പ്രതികരണമാരാഞ്ഞ് സാജിതിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.

Related posts