കോട്ടയം ടൗണിൽ കെഎ​സ്ടി​പി​യു​ടെ  റോഡ് പണിക്കെത്തിച്ച ജെസിബി മോഷണം പോയി; 15 ല​ക്ഷം രൂ​പ വി​ല​വ​രുന്ന ജെസിബിയാണ് നഷ്ടപ്പെട്ടതെന്ന് കരാറുകാരൻ

കോ​ട്ട​യം: ടൗ​ണി​ൽ ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ റോ​ഡ് പ​ണി ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ജെ​സി​ബി ആ​രോ മോ​ഷ്ടി​ച്ചു. കെഎ​സ്ടി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന റോ​ഡ് പ​ണി​ക്കാ​യി കൊ​ണ്ടു​വ​ന്ന ജെ​സി​ബി​യാ​ണ് മോ​ഷ​ണം പോ​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ബേ​ക്ക​ർ ജം​ഗ്ഷ​നു സ​മീ​പം റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​ക്ക് എ​ത്തു​ന്പോ​ഴാ​ണ് ജെ​സി​ബി മോ​ഷ​ണം പോ​യ വി​വ​രം അ​റി​യു​ന്ന​ത്. ക​രാ​റു​കാ​ര​ൻ വെ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. അ​പൂ​ർ​വ​മാ​യ ഒ​രു സം​ഭ​വ​മാ​ണി​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. വെ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ത​ന്നെ ജെ​സി​ബി മോ​ഷ​ണ​ത്തി​ന് കേ​സെ​ടു​ക്കു​ന്ന​ത് ആ​ദ്യ സം​ഭ​വ​വാ​ണ്.

ജെ​സി​ബി ഓ​ടി​ച്ചു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നോ അ​തേ ഏ​തെ​ങ്കി​ലും വാ​ഹ​നം കൊ​ണ്ടു​വ​ന്നു ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​താ​ണോ എ​ന്നു വ്യ​ക്ത​മ​ല്ല. ന​ഗ​ര​ത്തി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് വെ​സ്റ്റ് എ​സ് എ​ച്ച്ഒ നി​ർ​മ​ൽ ബോ​സ് പ​റ​ഞ്ഞു. ജെ​സി​ബി ഡ്രൈ​വ​ർ​മാ​രെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. 15 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന​താ​ണ് ജെ​സി​ബി​യെ​ന്നാ​ണ് ക​രാ​റു​കാ​ര​ൻ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Related posts