ബ്രി​ട്ട​നി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​ ജെ​സി​ക്കയു​ടെ കൊ​ല​പാ​ത​കം: ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ യു​വ​തി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി. മി​തേ​ഷ് പ​ട്ടേ​ൽ എ​ന്ന ഇ​ന്ത്യ​ക്കാ​ര​നെ​തി​രേ​യാ​ണ് കൊ​ല​ക്കു​റ്റം ചു​മ​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ ഇ​യാ​ളെ ടീ​സി​ഡ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ജെ​സി​ക്ക പ​ട്ടേ​ൽ യു​വ​തി​യെ മി​ഡി​ൽ​സ്ബ​റോ ന​ഗ​ര​ത്തി​ലെ ലി​ൻ​തോ​ർ​പ്പ് പ്രാ​ന്ത​ത്തി​ലെ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ബ്രി​ട്ട​നി​ൽ ഫാ​ർ​മ​സി​സ്റ്റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഭ​ർ​ത്താ​വ് മി​തേ​ഷി​നൊ​പ്പം അ​ദ്ദേ​ഹ​ത്തി​ൻ​റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ലാ​ണ് ജെ​സി​ക്ക ജോ​ലി നോ​ക്കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ മ​ര​ണ​കാ​ര​ണ​മു​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​വ​ർ ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഇ​വ​ർ ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും അ​യ​ൽ​ക്കാ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

മാ​ഞ്ച​സ്റ്റ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ക്ക​വെ​യാ​ണ് ജെ​സി​ക്ക മി​തേ​ഷി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇ​വ​ർ പി​ന്നീ​ട് വി​വാ​ഹി​ത​രാ​കു​ക​യാ​യി​രു​ന്നു.

Related posts