ജെറ്റ് സ്യൂട്ടുമായി പറപറന്ന് ഗിന്നസ് ബുക്കിലേക്ക്; കിടിലൻ വീഡിയോ

ജെറ്റ് എഞ്ചിൻ പവർ സ്യൂട്ടണിഞ്ഞ് അന്തരീക്ഷത്തിലൂടെ ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിച്ച് യുകെ സ്വദേശി ഗിന്നസ് ബുക്കിൽ ഇടംപിടിച്ചു. റിച്ചാർഡ് ബ്രൗണിംഗ് എന്നയാളാണ് ശാസ്ത്രലോകത്ത് പുതിയ ഒരു അധ്യായം കുറിച്ചത്. സ്വയം നിർമിച്ച സ്യൂട്ട് അണിഞ്ഞ് 32.02 മൈൽ വേഗത്തിലാണ് അദ്ദേഹം സഞ്ചരിച്ചത്.

ബെർക്ക്ഷയറിലെ ലഗൂണപാർക്കിലെ തടാകത്തിനു മുകളിലൂടെയാണ് ബ്രൗണിംഗ്, ജെറ്റ് എഞ്ചിൻ പവർ സ്യൂട്ടുമണിഞ്ഞ് പറന്നത്. പഴയ ഗിന്നസ് ലോകറിക്കാർഡായിരുന്ന 30 മൈൽ എന്ന വേഗം തകർത്തെറിഞ്ഞാണ് അദ്ദേഹം പുതിയ നേട്ടം സ്വന്തമാക്കിയത്. ആദ്യ രണ്ടു ശ്രമങ്ങളും പരാജയപ്പെട്ട ബ്രൗണിംഗ് മൂന്നാമത്തെ ശ്രമത്തിലാണ് ലക്ഷ്യം നേടിയത്.
എയ്റോനോട്ടിക്കൽ എൻജിനിയറായ പിതാവിൽ നിന്നുള്ള പ്രചോദനമാണ് മുപ്പത്തിയെട്ടുകാരനായ ബ്രൗണിംഗിന് ഇത് നേടിയെടുക്കുവാൻ പ്രചോദനമായത്.

കൈയിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിന്‍റെ സഹായത്താലാണ് പറക്കൽ നിയന്ത്രിക്കുന്നത്. ഹെൽമെറ്റിനുള്ളിലെ ഡിസ്പ്ലേയിലൂടെയാണ് ഇന്ധത്തിന്‍റെ ലഭ്യതയെക്കുറിച്ച് മനസിലാക്കുന്നത്.

Related posts