വി​ല 1,500 രൂ​പ​യി​ൽ താ​ഴെ! 4ജി ഫീച്ചർ ഫോണുമായി റിലയൻസ് ജിയോ

jio1മും​ബൈ: 1,500 രൂ​പ​യി​ൽ താ​ഴെ വി​ല വ​രു​ന്ന 4ജി ​ഫീ​ച്ച​ർ ഫോ​ണു​ക​ൾ വി​പ​ണി​യി​ലി​റ​ക്കാ​ൻ റി​ല​യ​ൻ​സ് ജി​യോ ത​യാ​റെ​ടു​ക്കു​ന്നു. ഇ​തി​നാ​യി ജി​യോ ചൈ​നീ​സ് നി​ർ​മാ​താ​ക്ക​ളു​മാ​യി ച​ർ​ച്ച തു​ട​ങ്ങി. ജിയോ നെ​റ്റ്‌​വ​ർ​ക്കി​ൽ പ​ര​മാ​വ​ധി ഉ​പ​യോ​ക്താ​ക്ക​ളെ ചേ​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ പ​ദ്ധ​തി .

ഫീ​ച്ച​ർ ഫോ​ണു​ക​ളി​ൽ 4ജി ​എ​ൽ​ടി​ഇ വോ​യി​സ് കോ​ളിം​ഗ് ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. അ​തേ​സ​മ​യം, സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ​ക്കു ന​ല്കു​ന്ന ഇ​ന്‍റ​ർ​നെ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ഫീ​ച്ച​ർ​ഫോ​ണു​ള്ള ജി​യോ വ​രി​ക്കാ​ർ​ക്ക് ല​ഭി​ക്കി​ല്ല എ​ന്നാ​ണു വി​വ​രം.

ലൈ​ഫ് ബ്രാ​ൻ​ഡി​ൽ റി​ല​യ​ൻ​സ് ജി​യോ സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ ഇ​റ​ക്കി​യെ​ങ്കി​ലും ചൈ​നീ​സ് ഫോ​ണു​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം​ മൂ​ലം ലൈ​ഫി​ന് കാ​ര്യ​മാ​യ നേ​ട്ടം ല​ഭി​ച്ചി​ല്ല. സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​നാ​കു​ന്ന വി​ല​യാ​യി​രു​ന്നി​ല്ല ലൈ​ഫ് മോ​ഡ​ലു​ക​ൾ​ക്ക്. ഇ​താ​ണ് ചൈ​നീ​സ് മോ​ഡ​ലു​ക​ൾ​ക്കഉ നേ​ട്ട​മാ​യ​ത്.

സാ​ധാ​ര​ണ​ഗ​തി​യി​ൽ 2ജി ​അ​ല്ലെ​ങ്കി​ൽ 3ജി ​സ​പ്പോ​ർ​ട്ട് മാ​ത്ര​മാ​ണ് ഫീ​ച്ച​ർ​ഫോ​ണു​ക​ൾ​ക്കു​ള്ള​ത്. ഫെ​ബ്രു​വ​രി​യി​ൽ 4ജി ​സം​വി​ധാ​ന​മു​ള്ള ഫീ​ച്ച​ർ​ഫോ​ൺ ലാ​വ ഇ​റ​ക്കി​യെ​ങ്കി​ലും അ​തി​ന് 3,333 രൂ​പ​യാ​യി​രു​ന്നു വി​ല.

Related posts