കൊ​​​ല​​​പാ​​​ത​​​കം, ബലാത്സംഗം, തെ​​​ളി​​​വു ന​​​ശി​​​പ്പി​​​ക്ക​​​ൽ ..! ജി​​​ഷ വ​​​ധ​​​ക്കേ​​​സി​​​ൽ പ്രതി അ​​​മീ​​​റു​​​ൾ ഇ​​സ്‌​​ലാം കുറ്റക്കാരൻ; ശിക്ഷ ബുധനാഴ്ച അറിയാം; ദളിത് പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും കോടതി

കൊ​​​ച്ചി: കോ​​ളി​​ള​​ക്കം സൃ​​ഷ്ടി​​ച്ച പെരുമ്പാവൂർ ജി​​​ഷ വ​​​ധ​​​ക്കേ​​​സി​​​ൽ പ്രതി അ​​​മീ​​​റു​​​ൾ ഇ​​സ്‌​​ലാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിലെ ശിക്ഷ ബുധനാഴ്ച വിധിക്കും. വി​​​ചാ​​​ര​​​ണ കോ​​​ട​​​തി​​​യാ​​​യ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​യാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ദേ​​​ശീ​​​യ​​ത​​​ല​​​ത്തി​​​ൽ​​ത്ത​​​ന്നെ ഏ​​റെ ച​​​ർ​​​ച്ച​​യാ​​യ കേ​​​സി​​​ൽ ആ​​​സാം നാ​​​ഗോ​​​ണ്‍ സ്വ​​​ദേ​​​ശിയായ​ അ​​​മീ​​​റു​​​ൾ മാത്രമാണ് പ്ര​​​തി.

പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ആ​​​രോ​​​പി​​​ച്ച കൊ​​​ല​​​പാ​​​ത​​​കം, ബലാത്സംഗം, തെ​​​ളി​​​വു ന​​​ശി​​​പ്പി​​​ക്ക​​​ൽ, അ​​​ന്യാ​​​യ​​​മാ​​​യി ത​​​ട​​​ഞ്ഞു​​വ​​യ്ക്ക​​ൽ, വീ​​​ട്ടി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​ട​​​ക്ക​​ൽ, ദ​​​ളി​​​ത് പീ​​​ഡ​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മ​​പ്ര​​​കാ​​​ര​​​മു​​​ള്ള വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ൾ​​​ക്കാ​​​ണു പ്ര​​​തി വി​​​ചാ​​​ര​​​ണ നേ​​​രി​​​ട്ട​​​ത്. ഇതിൽ, കൊ​​​ല​​​പാ​​​ത​​​കം, ബലാത്സംഗം, തെ​​​ളി​​​വു ന​​​ശി​​​പ്പി​​​ക്ക​​​ൽ എന്നീ കുറ്റങ്ങൾ കോടതി ശരിവച്ചു. ദ​​​ളി​​​ത് പീ​​​ഡ​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മ​​പ്ര​​​കാ​​​ര​​​മു​​​ള്ള കുറ്റം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ൽ 28നു വൈ​​​കി​​​ട്ട് 5.30നും ​​​ആ​​​റി​​​നു​​​മി​​​ട​​​യി​​​ൽ പെ​​​രുമ്പാ​​​വൂ​​​ർ കു​​​റു​​​പ്പം​​​പ​​​ടി വ​​​ട്ടോ​​​ളി​​​പ്പ​​​ടി​​​യി​​​ലെ ഒ​​​റ്റ​മു​​​റി വീ​​​ട്ടി​​​ലേ​​​ക്ക് അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി​​​യ പ്ര​​​തി ജി​​​ഷ​​​യെ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്. ഇ​​​തു തെ​​​ളി​​​യി​​​ക്കാ​​​ൻ പോ​​​ലീ​​​സ് ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ, കൊ​​​ല​​​യ്ക്കു​​​പ​​​യോ​​​ഗി​​​ച്ച ആ​​​യു​​​ധം, പ്ര​​​തി​​​യെ പ​​​രി​​​ശോ​​​ധി​​​ച്ച ഡോ​​​ക്​​​ട​​​റു​​​ടെ മൊ​​​ഴി, ജി​​​ഷ​​​യു​​​ടെ അ​​​യ​​​ൽ​​​വാ​​​സി​​​യാ​​​യ ശ്രീ​​​ലേ​​​ഖ​​​യു​​​ടെ മൊ​​​ഴി എ​​​ന്നി​​​വ​​​യാ​​​ണു ഹാജരാക്കിയ​​​ത്.

എ​​​ന്നാ​​​ൽ, ഈ ​​​തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നും പ്ര​​​തി​​​ക്കെ​​​തി​​രാ​​യ ആ​​​രോ​​​പ​​​ണം തെ​​​ളി​​​യി​​​ക്കാ​​​ൻ പ​​ര്യാ​​പ്ത​​മ​​ല്ലെ​​ന്നും സാ​​​ക്ഷി​​മൊ​​​ഴി​​​ക​​​ളി​​​ൽ വൈ​​​രു​​​ധ്യ​​​മു​​​ണ്ടെ​​​ന്നു​​​മാ​​​യിരുന്നു പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ വാ​​​ദം.

ആ​​​കെ 100 സാ​​​ക്ഷി​​​ക​​​ളെ വി​​സ്​​​ത​​​രി​​​ച്ച പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ 291 രേ​​​ഖ​​​ക​​​ളും 36 തൊ​​​ണ്ടി​​​മു​​​ത​​​ലു​​​ക​​​ളും കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി. പ്ര​​​തി​​​ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് അ​​​ഞ്ച് സാ​​​ക്ഷി​​​ക​​​ളെ വി​​​സ്ത​​​രി​​​ക്കു​​​ക​​​യും 19 രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. പ്ര​​​തി​​​ക്കു മ​​​ല​​​യാ​​​ള​​​മോ ഇം​​​ഗ്ലീ​​​ഷോ അ​​​റി​​​യാ​​​ത്ത​​​തി​​​നാ​​​ൽ അ​​​തി​​​ർ​​​ത്തിര​​​ക്ഷാ ​​സേ​​​ന​​​യി​​​ലെ ഡെ​​​പ്യൂ​​​ട്ടി ക​​​മ​​​ൻ​​ഡ​​ന്‍റ് കെ.​​​പ്ര​​​സാ​​​ദി​​​നെ​ ദ്വി​​​ഭാ​​​ഷി​​​യാ​​​യി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു കോ​​ട​​തി വി​​​ചാ​​​ര​​​ണ ന​​​ട​​​ത്തി​​​യ​​​ത്.

Related posts