പ്രതി ഒരാള്‍ മാത്രമാണോ ? ജിഷവധക്കേസിന്റെ അന്വേഷണം തുടക്കം മുതല്‍ പാളി; അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ടുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്‌

JISHAതിരുവനന്തപുരം: ജിഷവധക്കേസിന്‍റെ അന്വേഷത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. കേസന്വേഷണം തുടക്കം മുതൽ പാളിയെന്നു വ്യക്തമാക്കുന്ന, അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോർട്ട് അദ്ദേഹം ആഭ്യന്തര സെക്രട്ടറിക്കു കൈമാറി. 16 പേജുകളുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. കേസിൽ ഒരാൾ മാത്രമാണോ പ്രതി എന്ന് ഉറപ്പില്ലെന്നും വിജിലൻസ് ഡയറക്ടർ റിപ്പോർട്ടിൽ സൂചിപ്പിട്ടുണ്‌ട്.

അതിനിടെ വിജിലൻസിനെതിരെ രൂക്ഷവിമർശനവുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥരും രംഗത്തെത്തി. ജേക്കബ് തോമസിന്‍റെ റിപ്പോർട്ട് ഡിജിപി ലോക്നാഥ് ബെഹ്റ തള്ളി. കേസിൽ അനാവശ്യമായ ഇടപെടലാണ് വിജിലൻസ് നടത്തുന്നതെന്നും ഡിജിപി കുറ്റപ്പെടുത്തി.

ക്രിമിനൽ കേസ് അന്വേഷണത്തിൽ വിജിലൻസ് അനധികൃതമായി ഇടപ്പെട്ടുവെന്ന് എഡിജിപിബി സന്ധ്യയും കുറ്റപ്പെടുത്തി. അന്വേഷണം വഴിതിരിച്ചു വിട‌ാനും ഉദ്യോഗസ്ഥരു‌ടെ മനോവീര്യം തകർക്കാനും ശ്രമം നടവന്നുവെന്നും അവർ ആരോപിച്ചു.

Related posts