വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ ലഭിക്കരുത്! മകളെ കൊന്നവനെ തൂക്കിക്കൊല്ലണമെന്ന് ജിഷയുടെ അമ്മ; വിധികേള്‍ക്കാന്‍ അച്ഛന്‍ പാപ്പുവില്ല

പെ​രു​ന്പാ​വൂ​ർ: മ​ക​ളു​ടെ ഘാ​ത​ക​നെ തൂ​ക്കി​കൊ​ല്ല​ണ​മെ​ന്നു ജി​ഷ​യു​ടെ അ​മ്മ രാ​ജേ​ശ്വ​രി. പ്ര​തി​ക്കു വ​ധ​ശി​ക്ഷ​യി​ൽ കു​റ​ഞ്ഞ ശി​ക്ഷ ല​ഭി​ക്ക​രു​ത്. വി​ധി എ​ല്ലാ​വ​ർ​ക്കും പാ​ഠ​മാ​ക​ണ​മെ​ന്നും വി​ധി കേ​ൾ​ക്കു​ന്ന​തി​നാ​യി ഇ​ന്നു രാ​വി​ലെ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലെ​ത്തി​യ രാ​ജേ​ശ്വ​രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യാ​യി കു​റ​ഞ്ഞാ​ൽ മേ​ൽ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും പ്ര​തി​യാ​യ അ​മീ​റി​നു​വേ​ണ്ടി വാ​ദി​ക്കാ​ൻ ആ​ളൂ​ർ ഹാ​ജ​രാ​യ​തി​ൽ നി​ഗൂ​ഢ​ത​യു​ണ്ടെ​ന്നും അ​മീ​റും ആ​ളൂ​രും ത​മ്മി​ലു​ള്ള ബ​ന്ധം വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്നും രാ​ജേ​ശ്വ​രി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ക​ളു​ടെ കൊ​ല​പാ​ത​ക്കേ​സി​ൽ നീ​തി​പീ​ഠം ഇ​ന്നു നി​ർ​ണാ​യ​ക വി​ധി പ​റ​യു​ന്പോ​ൾ കേ​ൾ​ക്കാ​ൻ പി​താ​വ് പാ​പ്പു​വി​ല്ല. കേ​സി​ലെ 92-ാം സാ​ക്ഷി​കൂ​ടി​യ പാ​പ്പു​വി​നെ ക​ഴി​ഞ്ഞ ന​വം​ബ​ർ ഒ​ന്പ​തി​നു വീ​ട്ടി​നു സ​മീ​പ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ജി​ഷ​യു​ടെ കു​ടും​ബ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്ന പാ​പ്പു​വാ​ണ് മ​ക​ളു​ടെ മ​ര​ണ​ത്തി​ൽ ആ​ദ്യം സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത്. മ​ര​ണ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വ​ഷ​ണം വേ​ണ​മെ​ന്ന് ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​തും ഇ​ദ്ദേ​ഹം ത​ന്നെ. ആ ​ആ​വ​ശ്യ​വു​മാ​യി പാ​പ്പു കോ​ട​തി​യെ സ​മീ​പി​ച്ചു. ജി​ഷ​യു​ടെ മ​ര​ണ​ശേ​ഷം കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​രി​ൽ നി​ന്നു​ൾ​പ്പ​ടെ വി​വി​ധ സ​ഹാ​യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പാ​പ്പു​വി​നെ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.

Related posts