ആ രക്തകറ ജിഷ്ണുവിന്‍റേതോ? വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ, പി​​​ആ​​​ർ​​​ഒ എന്നിവരുടെ മുറികളിലെ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി

Jishnu-crimeതൃ​​​ശൂ​​​ർ: പാ​​മ്പാ​​​ടി നെ​​​ഹ്റു കോ​​​ള​​​ജ് വി​​ദ്യാ​​ർ​​ഥി ജി​​​ഷ്ണു പ്ര​​​ണോ​​​യി​​​യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​ഴി​​​ക്കോ​​​ട്ടെ ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ഭാ​​​ഗം ന​​​ട​​​ത്തി​​​യ തെ​​​ളി​​​വെ​​​ടു​​​പ്പി​​ൽ വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ, പി​​​ആ​​​ർ​​​ഒ എ​​​ന്നി​​​വ​​​രു​​​ടെ മു​​​റി​​​ക​​​ൾ, ഹോ​​​സ്റ്റ​​​ൽ ശു​​​ചി​​​മു​​​റി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ര​​​ക്ത​​​ക്ക​​​റ ക​​​ണ്ടെ​​​ത്തി. ​സാ​​​മ്പി​​​ളു​​​ക​​​ൾ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ഫോ​​​റ​​​ൻ​​​സി​​​ക് ലാ​​​ബി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കും. ഇ​​​ന്നു ​മു​​​ത​​​ൽ കോ​​​ള​​​ജ് തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ന്ന​​​ത്.
ജി​​​ഷ്ണു​​​വി​​​ന്‍റെ ര​​​ക്തം ത​​​ന്നെ​​​യാ​​​ണി​​​തെ​​​ന്നു പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ കേ​​​സി​​​ൽ നി​​​ർ​​​ണാ​​​യ​​​ക തെ​​​ളി​​​വാ​​​കും. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​നേ​​​രേ മൂ​​​ന്നാം​​​മു​​​റ ആ​​​രോ​​​പ​​​ണം ശ​​​ക്ത​​​മാ​​​യി​​​രി​​​ക്കെ ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ എ​​​ങ്ങ​​​നെ ര​​​ക്ത​​​ക്ക​​​റ വ​​​ന്നു​​​വെ​​​ന്ന​​​തും അ​​​ന്വേ​​​ഷ​​​ണ​​​വി​​​ധേ​​​യ​​​മാ​​​കും. കോ​​​പ്പി​​​യ​​​ടി​​​ച്ചു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ട്ട ദി​​​വ​​​സം വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ലും അ​​​സി. പ്ര​​​ഫ​​​സ​​​ർ പ്ര​​​വീ​​​ണും ചേ​​​ർ​​​ന്നു ജി​​​ഷ്ണു​​​വി​​​നെ ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം കോ​​​ട​​​തി​​​യി​​​ൽ ന​​​ല്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.

ജി​​​ഷ്ണു​​​വി​​​ന്‍റെ ശ​​​രീ​​​ര​​​ത്തി​​​ൽ പ​​​ല​​​യി​​​ട​​​ത്തും മു​​​റി​​​വു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​മു​​​ണ്ട്.
പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ കൊ​​​ല​​​പാ​​​ത​​​ക കു​​​റ്റം നി​​​ല​​​നി​​​ൽ​​​ക്കു​​​മോ​​​യെ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടാ​​​ൻ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഒ​​​രു​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു കേ​​​സി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യേ​​​ക്കാ​​​വു​​​ന്ന ര​​​ക്ത​​​ക്ക​​​റ ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്. അ​​​ടു​​​ത്ത​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം കോ​​​ള​​​ജി​​​ൽ വീ​​​ണ്ടും വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും.

Related posts