ജിഷ്ണുവിന്‍റെ മരണത്തിൽ പ്ര​തി​കൾക്കു പങ്കുണ്ടെന്ന് കോടതിയുടെ കണ്ടെത്തൽ; കോളജ് വൈസ് പ്രിൻസിപ്പലിന്‍റെയും അധ്യാ പകന്‍റെയും ജാമ്യാപേക്ഷ കോടതി തള്ളി

jishnuതൃ​ശൂ​ർ: പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി ജി​ഷ്ണു പ്ര​ണോ​യി​യു​ടെ ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​ചേർക്കപ്പെട്ടവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് മൂ​ന്നാം പ്ര​തി വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ശ​ക്തി​വേ​ൽ, നാ​ലാം പ്ര​തി​യും അ​ധ്യാ​പ​ക​നു​മാ​യ പ്ര​വീ​ണ്‍ എന്നിവർക്ക് പ്രഥമദൃഷ്ട്യാ നേരിട്ട് പങ്കുണ്ടെന്ന് കോടതി വിലയിരുത്തിയതിനുശേഷമാണ് ഇവരുടെ മുൻകൂർ ജാ​മ്യാ​പേ​ക്ഷ​  ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ക്ഷ​ൻ​സ് കോ​ട​തി ത​ള്ളി​യ​ത്.

ജി​ഷ്ണു​വി​നെ പീ​ഡി​പ്പി​ക്കു​ന്ന​തിനു പ്ര​തി​ക​ൾ കു​റ്റ​ക​ര​മാ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​രം ഒ​രു കേ​സി​ൽ ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തു സ​മൂ​ഹ​ത്തി​നു തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കാ​നി​ട​യു​ണ്ടെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വാ​ദി​ച്ചു.
ജി​ഷ്ണു​വി​നെ​തി​രാ​യി വ്യാ​ജ ​കോ​പ്പി​യ​ടി​ക്കേ​സ് സൃ​ഷ്ടി​ക്ക​ൽ, ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്ക​ൽ, കോ​പ്പി​യ​ടി​ച്ചെന്നു ബ​ലം​പ്ര​യോ​ഗി​ച്ചു കു​റ്റ​സ​മ്മ​തം എ​ഴു​തി വാ​ങ്ങ​ൽ എന്നിവയാണു മൂ​ന്നും നാ​ലും പ്ര​തി​ക​ൾ​ക്കെ​തി​രാ​യ പ്ര​ധാ​ന ആ​രോ​പ​ണ​ങ്ങ​ൾ.

മ​ര​ണ​ത്തി​നു തൊ​ട്ടു മു​ന്പും ജി​ഷ്ണു​വി​നെ പീ​ഡി​പ്പി​ച്ച​തി​നു  തെ​ളി​വു​ണ്ടെ​ന്നും ഇ​ടി​മു​റി​യി​ൽനി​ന്നു ല​ഭി​ച്ച ര​ക്ത​സാ​ന്പി​ൾ ജി​ഷ്ണു​വി​ന്‍റെ ര​ക്ത​ഗ്രൂ​പ്പി​നു സ​മാ​ന​മാ​ണെ​ന്നും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണു പ്ര​തി​ക​ൾ​ക്കു കോടതി ജാ​മ്യം നി​ഷേ​ധി​ച്ച​ത്.

Related posts