ജി​ഷ്ണുവിന്‍റെ സ​ഹോ​ദ​രി​ക്കു പി​ന്നാ​ലെ ബ​ന്ധു​ക്ക​ളും നി​രാ​ഹാ​രസ​മ​രം തു​ട​ങ്ങി; ഏ​ട്ട​ൻ വി​ശ്വ​സി​ച്ച പ്ര​സ്ഥാ​ന​ത്തി​ലെ നേ​താ​ക്ക​ൾ ന്യാ​യീ​ക​രി​ക്കു​ന്ന​തി​ൽ വേ​ദ​നയെന്ന് സഹോദരി

jishnu-sister-lനാ​ദാ​പു​രം: നീ​തി തേ​ടി​യു​ള​ള മാ​താ​പി​താ​ക്ക​ളു​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ ന​ൽ​കി ജി​ഷ്ണു പ്ര​ണോ​യി​യു​ടെ സ​ഹോ​ദ​രി അ​വി​ഷ്ണ വീ​ട്ടി​ൽ നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി​യ​തി​നുപി​ന്നാ​ലെ അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഐ​ക്യദാ​ർ​ഢ്യ​വു​മാ​യി റി​ലേ നി​രാ​ഹാ​രം തു​ട​ങ്ങി.​ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് വീ​ട്ടി​ൽ വ​ല്യ​മ്മ​യ്ക്ക​രി​കി​ൽ കി​ട​ന്ന് അ​വി​ഷ്ണ സ​മ​രം ആ​രം​ഭി​ച്ച​ത്.ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ബ​ന്ധു​ക്ക​ളും അ​വി​ഷ്ണ​യ്ക്ക് പി​ന്തു​ണ​യു​മാ​യി നി​രാ​ഹാ​ര സ​മ​ര​ത്തി​നി​റ​ങ്ങി.15 പേ​ര​ട​ങ്ങു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള സം​ഘ​മാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്.

​വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ അ​വി​ഷ്ണ​യ്ക്ക​രി​കി​ലാ​ണ് സ​മ​രം .​സ​ജീ​വ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് പി​ന്തു​ണ​യു​മാ​യി നേ​രി​ട്ട് രം​ഗ​ത്തി​റ​ങ്ങി​യ​ത്.​ മ​ക​ന്‍റെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രത്തെ​ത്തി​യ മാ​താ​പി​താ​ക്ക​ളോ​ട് കാ​ണി​ച്ച അ​ക്ര​മം പൊ​റു​ക്കി​ല്ലെ​ന്നും നീ​തി ല​ഭി​ക്കുംവ​രെ പോ​രാ​ടു​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.​ ജി​ഷ്ണു​വി​ന്‍റെ വീ​ടി​ന് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് പു​റ​മേ ജി​ല്ലാ ക​ളക്ട​റു​ടെ നി​ർ​ദേശപ്ര​കാ​രം ജി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ൽ കൊ​യി​ലാ​ണ്ടി ത​ഹ​സി​ൽ​ദാ​ർ എ​ൻ.​ റം​ല എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

.​കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സൻ ഇ​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് വള​യം ടൗ​ണി​ൽ യു​ഡി​എ​ഫി​ന്‍റെ ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.​ ഉ​പ​വാ​സം ജി​ഷ്ണു​വി​ന്‍റെ വീ​ടി​ന് മു​ന്നി​ലാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് വ​ള​യം ടൗ​ണി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.​ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധിപേ​ർ രാ​വി​ലെ മു​ത​ൽ വ​ള​യം പൂ​വ്വം​വ​യ​ലി​ലെ വീ​ട്ടി​ലെ​ത്തു​ന്നു​ണ്ട്.​15കാ​രി​യാ​യ അ​വി​ഷ്ണ നി​രാ​ഹാ​രം തു​ട​ങ്ങി​യ​തോ​ടെ വി​വ​ര​മ​റി​ഞ്ഞ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല കു​ട്ടി​യെ ഫോ​ണി​ൽ വി​ളി​ച്ച് സ​മ​ര​ത്തി​ൽ നി​ന്ന് പിന്മാറാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ​മ​രം തു​ട​രു​ക​യാ​യി​രു​ന്നു. ​തു​ട​ർ​ന്ന് സ​മ​ര​ത്തി​ന് എ​ല്ലാവി​ധ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.​

പി​ന്നാ​ലെ റൂ​റ​ൽ എ​സ്പി എം.​കെ.​പു​ഷ്ക​ര​ന്‍റെ നി​ർ​ദ്ദേ​ശപ്ര​കാ​രം പോ​ലീ​സ് വീ​ട്ടി​ലെ​ത്തി സ​മ​ര​ത്തി​ൽ നി​ന്ന് പിന്മാറാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി.​ തി​രു​വ​ന​ന്ത​പു​രം ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന അ​മ്മ മ​ഹി​ജ​യും മ​ക​ളെ വി​ളി​ച്ച് സ​മ​ര​ത്തി​ൽനി​ന്ന് പിന്മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും നി​രാ​ഹാ​ര സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു.​

അ​മ്മ​യു​ടേ​യും കു​ടും​ബ​ത്തി​ന്‍റേയും നേ​രെയുണ്ടാ​യ അ​തി​ക്ര​മ​ത്തെ ഏ​ട്ട​ൻ വി​ശ്വ​സി​ച്ച പ്ര​സ്ഥാ​ന​ത്തി​ലെ നേ​താ​ക്ക​ൾ ന്യാ​യീ​ക​രി​ക്കു​ന്ന​തി​ൽ വേ​ദ​ന​യു​ണ്ടെ​ന്ന് അ​വി​ഷ്ണ പ​റ​ഞ്ഞു.​ അ​മ്മ തി​രി​ച്ചുവ​രു​ന്ന​തു​വ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടുപോ​കാ​നാ​ണ് അ​വി​ഷ്ണ​യു​ടെ തീ​രു​മാ​നം.​വ​ല്യ​മ്മ ച​ന്ദ്രി​യും ക​ണ്ണീ​ർ പൊ​ഴി​ച്ച്് കു​ട്ടി​ക്ക​രി​കി​ൽ ഇ​രു​ന്ന് സാ​ന്ത്വ​ന വാ​ക്കു​ക​ളേ​കി ആ​ശ്വ​സി​പ്പി​ക്കു​ക​യാ​ണ്.​

Related posts