തത്തയ്ക്ക് ചുവപ്പു കാർഡ്..! ജേക്കബ് തോമസിന്‍റെ ആത്മകഥയിൽ 14 ഇടങ്ങളിൽ ചട്ടലംഘനം; കൂടുതൽ പരിശോധനകൾക്ക് ശിപാർശ ചെയ്ത് ചീഫ് സെക്രട്ടറി നളനി നെറ്റോ

jacob-thoms-booksസ്വന്തം ലേഖകൻ
തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ൻ​സ് മു​ൻ ഡ​യ​റ​ക്ട​ർ  ജേ​ക്ക​ബ് തോ​മ​സ് എ​ഴു​തി​യ  ​”സ്രാ​വു​ക​ൾ​ക്കൊ​പ്പം നീ​ന്തു​മ്പോ​ൾ’ എ​ന്ന ആ​ത്മ​ക​ഥ​യ്ക്കെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്.  പുസ്തകം സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പ്രാഥമിക വിലയിരുത്തലിൽ ബോധ്യപ്പെട്ടതായി ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

പുസ്തകത്തിലെ പല അധ്യായങ്ങളും ഒഫീഷ്യൽ സീക്രട്ട് ലംഘനം നടത്തിയതായി സംശയിക്കുന്നു. പുസ്തകത്തിൽ എത്രത്തോളം സർവീസ് ചട്ടലംഘനം നടത്തിയിട്ടുണ്ടെന്ന് പ്രത്യേക സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ നിർദേശിക്കുന്നു.

സർവീസിലിരിക്കുന്ന ഉദ്യോഗസ്ഥൻ ഇത്തരത്തിൽ ഒൗദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന രീതിയിൽ പുസ്ത കരചന നടത്താൻ പാടില്ല. ഇത് നിലവിലെ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ട് പറയുന്നു.നേരത്തെ പുസ്തക ര​ച​ന ച​ട്ട​പ്ര​കാ​ര​മ​ല്ലെ​ന്ന നി​യ​മോ​പ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നു പു​സ്ത​കം പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​ൽ​നി​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പി​ന്മാ​റിയിരുന്നു.

മാത്രമല്ല സ​ർ​വീ​സ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ണു ജേ​ക്ക​ബ് തോ​മ​സി​ന്‍റെ  പു​സ്ത​ക ര​ച​ന​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കെ.​സി.​ജോ​സ​ഫ് എം​എ​ൽ​എ കഴിഞ്ഞ ദിവസം  രാ​വി​ലെ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇതേ തു​ട​ർ​ന്ന് ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കാ​ൻ നി​യ​മ​സെ​ക്ര​ട്ട​റി​യോ​ടു മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.  പ്രകാശനം നിശ്ചയിച്ച ദിവസം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ പ്ര​കാ​ശ​ന​മി​ല്ലാ​തെ ത​ന്നെ പു​സ്ത​ക​ങ്ങ​ളു​ടെ വി​ൽ​പ​ന ന​ട​ത്തിയിരുന്നു. പുസ്തകം ഓൺലൈനിലും ഇപ്പോൾ ലഭ്യമാണ്.

Related posts