ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വന്‍ അട്ടിമറി; ജോക്കോവിച്ച് പുറത്ത്

jokowithc മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ വന്പന്‍ അട്ടിമറി. ലോക രണ്ടാം നന്പര്‍ താരം നൊവാക് ജോക്കാവിച്ച് രണ്ടാം റൗണ്ടില്‍ അപ്രതീക്ഷിത തോല്‍വിയിലൂടെ പുറത്തായി. 117ാം റാങ്കുകാരന്‍ ഡെനിസ് ഇസ്‌റ്റോമിനാണ് അഞ്ച് മണിക്കൂറോളം നീണ്ട പോരാട്ടത്തില്‍ സെര്‍ബിയന്‍ താരത്തെ അട്ടിമറിച്ചത്. സ്‌കോര്‍: 76 (108) 57 26 76 (75) 64.

2008 വിംബിള്‍ഡണിന് ശേഷം ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ ജോക്കോവിച്ച് പുറത്താകുന്നത് ആദ്യമാണ്. നൂറാം റാങ്കിന് മുകളിലുള്ള ഒരു താരത്തോട് ജോക്കാവിച്ച് ഇത് രണ്ടാം തവണയാണ് തോല്‍ക്കുന്നത്. റിയോ ഒളിന്പിക്‌സില്‍ 145ാം റാങ്കുകാരനായിരുന്ന അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ദെല്‍പോട്രോയോടും ജോക്കോവിച്ച് അടിയറവ് പറഞ്ഞിരുന്നു.

Related posts