പുല്ലുവിളയിൽ തെരുവ് നായക്കളുടെ കടിയേറ്റ് ഒരാൾ മരിച്ചു; സ്ഥലത്ത് സംഘർഷാവസ്ഥ, നാട്ടുകാർ റോഡ് ഉപരോധിക്കുന്നു; പുല്ലുവിളയിൽ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു

jose-clenവി​ഴി​ഞ്ഞം:  വി​ഴി​ഞ്ഞം പു​ല്ലു​വി​ള​യി​ൽ വീണ്ടും തെ​രു​വ് നാ​യ്ക്കളുടെ ആക്രമണത്തിൽ മരണം.  ക​ട​പ്പു​റ​ത്ത്  ഉ​റ​ങ്ങാ​ൻ​പോ​യ മ​ത്സ്യ​ത്തൊ ഴി ലാളി​യെ ആണ് തെ​രു​വ് നാ​യ്ക​ൾ ക​ടി​ച്ച് കീ​റി കൊ​ന്നത്. ഇതേത്തുടർന്ന്  സ്ഥ​ലത്ത്  സം​ഘ​ർ​ഷാവസ്ഥ ഉടലെടുത്തു.  പു​ല്ലു​വി​ള കൊ​ച്ചു പ​ള്ളി പ​ള്ളി കെ​ട്ടി​യ പു​ര​യി​ട​ത്തി​ൽ ജോ​സ്ക്ലി​ൻ (48) നെ​യാ​ണ് നാ​യ​ക്കു​ട്ടം ആ​ക്ര​മി​ച്ച് കൊ​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ​മത്സ്യത്തൊ ഴി ​ലാ ളി ​യാ യ ​ജോ​സ് ക്ലി​ൻ മീ​ൻ പി​ടി​ത്തം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം ഭ​ക്ഷ​ണ​വും ക​ഴി​ച്ച് ചൂ​ടു​കാ​ര​ണം ക​ട​പ്പു​റ​ത്ത് ഉ​റ​ങ്ങാ​ൻ പോ​യ​പ്പോഴായിരുന്നു നാ​യ​ക്കു​ട്ടം വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ചത്.

നായ്ക്കൾ പ​ര​ക്കം പാ​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​രി​ൽ ചി​ല​ർ സം​ശ​യം തോ​ന്നി​ സ്ഥലത്തെത്തിയപ്പോഴേക്കും  ജോ​സ് ക്ലി​ൻ ഗുരുതരാവസ്ഥയിലാ‍യിരുന്നു. ​ ശ​രീ​ര​മാ​സ​ക​ലം മു​റി​വേ​റ്റ് ര​ക്ത​വും​മ​ണ​ലും കൊ​ണ്ട് വി​കൃ​ത​മാ​യ ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇന്നു പുലർച്ചയോടെ  മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സം​ഭ​വ​മ​റി​ഞ്ഞ ജ​നം രോ​ഷാ​കു​ല​രാ​യി തെ​രു​വി​ലി​റ​ങ്ങി. വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി.

​സി​ലു​വ​മ്മ എ​ന്ന വീ​ട്ട​മ്മ​യെ തെ​രു​വ് നാ​യ്ക്ക​ൾ കടിച്ചുകൊന്ന്  വ​ർ​ഷം ഒ​ന്ന് തി​ക​യു​ന്ന​തി​ന് മു​ൻ​പു​ള്ള ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണം ജ​ന​ത്തി​ന് ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി. ശി​ലു​വ​മ്മ​യു​ടെ വീ​ടി​നും ക​ഷ്ടി​ച്ച് നൂ​റ് മീ​റ്റ​ർ മാ​റി​യാ​ണ് ജോ​സ് ക്ലീ​ന്റെ വീ​ടും ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ മ​റ്റൊ​രു വീ​ട്ട​മ്മ​യു​ടെ കാ​ലും തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ച് കീ​റി​യി​രു​ന്നു.

ശി​ലു​വ​മ്മ​യു​ടെ മ​ര​ണ​ത്തോ​ടെ ഉ​ണ്ടാ​യ ജ​ന രോ​ഷം അ​ട​ക്കാ​ൻ ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ര​ണ്ട് പ​ട്ടി​പി​ടി​ത്ത​ക്കാ​രെ എ​ത്തി​ച്ച് കു​റെ എ​ണ്ണ​ത്തെ വന്ധ്യംകരിച്ച  പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പി​ന്നെ തി​രി​ഞ്ഞ് നോ​ക്കി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ക​ട​ൽ​ത്തീ​ര​ത്ത് ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾ തി​ന്ന് കൊ​ഴു​ത്ത് പെ​റ്റു​പെ​രു​കി​യ നാ​യ​ക്കൂട്ടം നാ​ട്ടു​കാ​ർ​ക്ക് ന​ൽ​കി​യ​ത് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ളാ​യി​രു​ന്നു.

ജെ​സീ​ന്ദ​യാ​ണ് മ​രി​ച്ച ജോ​സ് ക്ലീ​ന്റെ ഭാ​ര്യ.​ഷൈ​നി, പ​ത്രോ​സ്, ഷാ​ലു എ​ന്നി​വ​ർ മ​ക്ക​ൾ.   എം.​വി​ൻ​സെന്‍റ് എം.​എ​ൽ.​എ.​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വ​ൻ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തിയിട്ടുണ്ട്.രോ​ഷാ​കു​ല​രാ​യ ജ​ന​ക്ക​ട്ടം ഗ​താ​ഗ​തം സ്തം​ഭി​പ്പി​ച്ചിരിക്കുകയാണ്. ​പു​ല്ലു​വി​ള​യി​ൽ കോൺഗ്രസ്  ഹ​ർ​ത്താ​ൽ ന​ട​ത്തു​കയാണ്.

Related posts