മാറ്റം ഞാന്‍ തന്നെയാണ്! പ്രതികരണങ്ങള്‍ നടത്തേണ്ടതും അവനവനോട് തന്നെ; നമ്മുടെ അമ്മമാരെപ്പോലെ തന്നെയാണ് അവരും; യുവാവിന്റെ വീഡിയോ വൈറലാവുന്നു

57313914.cmsസ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കുറ്റക്കാരായവര്‍ക്ക് തക്കശിക്ഷ കിട്ടണം എന്നാണ് പ്രചരിക്കുന്നതും. എന്നാല്‍ എന്തുകൊണ്ടാണ് സ്ത്രീകളെ ബഹുമാനിക്കാനറിയാത്ത ഒരു സമൂഹം വര്‍ദ്ധിച്ച് വരുന്നതിന്റെ പിന്നിലെന്ന് ചിന്തിച്ച് അതിനുത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ വളരെ ചുരുക്കമാണ്. ഈ സാഹചര്യത്തിലാണ് കുറ്റക്കാരെ ശിക്ഷിക്കുക എന്നതിലുപരിയായി എങ്ങനെ കുറ്റക്കാരെ ഉണ്ടാക്കാതിരിക്കാം എന്ന ചോദ്യത്തിനുത്തരവുമായി എത്തിയ യുവാവിന്റെ വീഡിയോ വൈറലായിരിക്കുന്നത്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ജയിലിലാക്കണം, തൂക്കികൊല്ലണം എന്നൊക്കെ പറഞ്ഞ് മുറവിളി കൂട്ടുന്നതിന് മുമ്പ് മാറ്റം നമ്മുടെ കുടുംബത്തില്‍ വരുത്താമെന്ന് പറഞ്ഞുകൊണ്ടുള്ള യുവാവിന്റെ വീഡിയോ വൈറലാവുകയാണിപ്പോള്‍. അങ്കമാലി കറുകുറ്റി സ്വദേശിയും കുഴിച്ചുമൂടപ്പെട്ട ചിന്തകള്‍ (buried thoghts) എന്ന പുസ്തകത്തിന്റെ രചയിതാവുമായ ജോസഫ് അന്നംകുട്ടി ജോസ് എന്ന യുവാവാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നമ്മുടെ കുടുംബത്തില്‍, വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ആദ്യ മാറ്റം വരണം എന്നാണ് ജോസഫ് ‘ഐ ആം ദ ചേഞ്ച് ‘ എന്ന തന്റെ വീഡിയോയിലൂടെ പറയുന്നത്.

57313945.cms

ഇക്കൂട്ടത്തില്‍ തന്നെ തന്റെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച ഏതാനും കാര്യങ്ങളെക്കുറിച്ചുകൂടി ജോസഫ് വിവരിക്കുന്നുണ്ട്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞതനുസരിച്ച് താന്‍ എഫ്ടിവി കാണാനിടയായ സംഭവമാണ് ജോസഫ് വിവരിക്കുന്നത്. സ്ത്രീകളുടെ നഗ്‌നത കാണുവാനുള്ള ജിജ്ഞാസയോടെ, അമ്മയേയും അപ്പനേയം പറ്റിച്ച് ടിവിക്ക് മുന്നിലിരുന്നതും ഇത് അമ്മ കാണാനിടയായ സാഹചര്യവുമാണ് ജോസഫ് വീഡിയോയില്‍ വിവരിക്കുന്നത്. അമ്മ ഇതറിഞ്ഞെന്നറിഞ്ഞതോടെ ജാള്യതകൊണ്ട് മുഖം മറച്ചപ്പോള്‍ അമ്മ പറഞ്ഞുതന്ന വാക്കുകളാണ് തനിക്ക് കിട്ടിയ ലൈംഗിക വിദ്യാഭ്യാസമെന്ന് ജോസഫ് പറഞ്ഞുവയ്ക്കുന്നു.

‘നീയൊരു ആണ്‍കുട്ടിയാണ്. ആണിന് ആഗ്രഹങ്ങളുണ്ടാകും. അത് കുലീനമായി നിയന്ത്രിക്കുമ്പോഴാണ് ആണ്‍കുട്ടിയാകുന്നത്. ആഗ്രഹങ്ങള്‍ സ്വാഭാവികമാണെന്നും നിയന്ത്രിച്ചാല്‍ ഒരാള്‍ ജെന്റില്‍മാന്‍ ആകുമെന്നും’ അമ്മ പറഞ്ഞുതന്നതാണ് തന്റെ കാഴ്ചപ്പാടുകള്‍ മാറ്റിയതെന്ന് ജോസഫ് പറയുന്നു. മാറ്റം വരേണ്ടത് നമ്മുടെ ഉള്ളിലാണെന്നും അടുത്ത ജനറേഷന് ജന്മം കൊടുക്കാന്‍ കടപ്പെട്ടിരിക്കുന്ന നമ്മളാണ് ആദ്യം മാറേണ്ടതെന്നും ജോസഫ് പറയുന്നു. പ്രതികരണങ്ങള്‍ ഓരോരുത്തരും അവനവനോട് തന്നെയാണ് നടത്തേണ്ടത്. എല്ലാ സ്ത്രീകളോടും ഓരോ പുരുഷന്മാര്‍ക്കും ഉത്തരവാദിത്വമുണ്ട്. പകരം അവരെ മുതലാക്കാനല്ല ശ്രമിക്കേണ്ടത്. ജോസഫ്പറഞ്ഞുവയ്ക്കുന്നു.

Related posts