ജൂ​​ണി​​യ​​ർ ഇ​​ന്ത്യൻ പോരാട്ടം

കോ​​വൈ (കോ​​യ​​ന്പ​​ത്തൂ​​ർ): ജൂ​​ണി​​യ​​ർ ഇ​​ന്ത്യ ഇ​​ന്നു മു​​ത​​ൽ ട്രാ​​ക്കി​​ലും ഫീ​​ൽ​​ഡി​​ലു​​മാ​​യി പോ​​രി​​നി​​റ​​ങ്ങും. 16-ാമ​​ത് ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പ് ദേ​​ശീ​​യ ജൂ​​ണി​​യ​​ർ അ​​ത്‌​ല​​റ്റി​​ക് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് ഇ​​ന്നു കൊ​​ടി​​യേ​​റും. കോ​​വൈ നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഭാ​​വി ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളു​​ടെ ര​​ക്ത​​ത്തി​​ള​​പ്പി​​നു വേ​​ദി​​യൊ​​രു​​ങ്ങു​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് അ​​വ​​സാ​​നി​​ക്കു​​ക. ആ​​ദ്യ ദി​​ന​​മാ​​യ ഇ​​ന്ന് 11 ഫൈ​​ന​​ലു​​ക​​ൾ ന​​ട​​ക്കും.

കേ​​ര​​ള​​ത്തി​​ന് 58 അം​​ഗ (29 ആ​​ണ്‍​കു​​ട്ടി​​ക​​ളും 29 പെ​​ണ്‍​കു​​ട്ടി​​ക​​ളും) ടീ​​മാ​​ണു​​ള്ള​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ല​​ക്നോ​​വി​​ൽ​​ ന​​ട​​ന്ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള​​ത്തി​​ന് നാ​​ലാ​​മ​​ത് എ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​നാ​​യി​​രു​​ന്നു കി​​രീ​​ടം. ഇ​​ത്ത​​വ​​ണ കി​​രീ​​ടം തി​​രി​​ച്ചു​​പി​​ടി​​ക്കാ​​മെ​​ന്നാ​​ണ് കേ​​ര​​ള സം​​ഘ​​ത്തി​​ന്‍റെ ക​​ണ​​ക്കു​​കൂ​​ട്ട​​ൽ.

റി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ പ​​ങ്കെ​​ടു​​ത്ത മ​​ല​​യാ​​ളി​​ക​​ളു​​ടെ അ​​ഭി​​മാ​​ന​​മാ​​യ ജി​​ഷ മാ​​ത്യു കേ​​ര​​ള​​ത്തി​​നാ​​യി ഇ​​ന്നു ക​​ള​​ത്തി​​ലി​​റ​​ങ്ങും. ജി​​ഷ​​യു​​ടെ ഇ​​ന​​മാ​​യ 400 മീ​​റ്റ​​ർ ഹീ​​റ്റ്സ് ഇ​​ന്നാ​​ണ്. സീ​​നി​​യ​​ർ താ​​ര​​ങ്ങ​​ൾ​​ക്കൊ​​പ്പം മ​​ത്സ​​രി​​ക്കു​​ന്ന ജി​​ഷ, പി.​​ടി. ഉ​​ഷ അ​​ക്കാ​​ഡ​​മി​​യു​​ടെ സ്വ​​ന്തം താ​​ര​​മാ​​ണ്. ഭുവ​​നേ​​ശ്വ​​റി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​ട​​ന്ന ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ജി​​ഷ വെ​​ങ്ക​​ലം നേ​​ടി ഏ​​വ​​രെ​​യും അ​​ദ്ഭു​​ത​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. അ​​ടു​​ത്ത വ​​ർ​​ഷം ന​​ട​​ക്കു​​ന്ന ജൂ​​ണി​​യ​​ർ ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മെ​​ഡ​​ൽ നേ​​ടു​​ക​​യാ​​ണ് ജി​​ഷ​​യു​​ടെ ല​​ക്ഷ്യ​​മെ​​ന്ന് പി.​​ടി. ഉ​​ഷ പ​​റ​​ഞ്ഞു.

അ​​ടു​​ത്ത മാ​​സം ന​​ട​​ക്കു​​ന്ന മൂ​​ന്നാ​​മ​​ത് ജൂ​​ണി​​യ​​ർ ഏ​​ഷ്യ​​ൻ അ​​ത്‌​ല​​റ്റി​​ക്സി​​നു​​ള്ള യോ​​ഗ്യ​​ത​​കൂ​​ടി​​യാ​​ണ് ഇ​​ന്നാ​​രം​​ഭി​​ക്കു​​ന്ന ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പ്. ജൂ​​ണി​​ൽ ജ​​പ്പാ​​നി​​ൽ ന​​ട​​ക്കു​​ന്ന ഏ​​ഷ്യ​​ൻ ജൂ​​ണി​​യ​​ർ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നു​​ള്ള ടി​​ക്ക​​റ്റും ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പി​​ലെ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും.

ജി​​ഷ​​യേ​​പ്പോ​​ലെ ക​​ണ്ണൂ​​രി​​ന്‍റെ മ​​റ്റൊ​​രു താ​​ര​​മാ​​യ അ​​ഭി​​ഷേ​​ക് മാ​​ത്യു​​വും കേ​​ര​​ള​​ത്തി​​ന്‍റെ പ്ര​​തീ​​ക്ഷ​​യാ​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ബാ​​ങ്കോ​​ക്കി​​ൽ ന​​ട​​ന്ന ഏ​​ഷ്യ​​ൻ യൂ​​ത്ത് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 800 മീ​​റ്റ​​റി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ താ​​ര​​മാ​​ണ് അ​​ഭി​​ഷേ​​ക്. 1:53:99 സെ​​ക്ക​​ൻ​​ഡി​​ലാ​​യി​​രു​​ന്നു അ​​ന്ന് അ​​ഭി​​ഷേ​​ക് സ്വ​​ർ​​ണം​​ നേ​​ടി​​യ​​ത്.

പ​​ഞ്ചാ​​ബി​​ന്‍റെ ഹാ​​മ​​ർ​​ത്രോ താ​​ര​​മാ​​യ ധം​​നീ​​ത് സിം​​ഗി​​നെ​​യും കാ​​യി​​ക ഇ​​ന്ത്യ ഉ​​റ്റു​​നോ​​ക്കു​​ന്നു​​ണ്ട്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം അ​​ണ്ട​​ർ 18 ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ള്ളി നേ​​ടി​​ക്കൊ​​ണ്ട് ധം​​നീ​​ത് ത​​ന്‍റെ പേ​​ര് റി​​ക്കാ​​ർ​​ഡ് ബു​​ക്കി​​ൽ ചേ​​ർ​​ത്ത​​താ​​ണ്. അ​​ണ്ട​​ർ 18 ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മെ​​ഡ​​ൽ നേ​​ടു​​ന്ന ആ​​ദ്യ താ​​ര​​മാ​​ണ് ഈ ​​പ​​ഞ്ചാ​​ബു​​കാ​​ര​​ൻ.

 

Related posts