വ​ന​സ​മ്പത്തി​ന്‍റെ യ​ഥാ​ർ​ത്ഥ ഉ​ട​മ​സ്ഥ​രും സം​ര​ക്ഷ​ക​രും  ആ​ദി​വാ​സി സ​മൂ​ഹമെന്ന് ജ​സ്റ്റീ​സ് ഉ​ബൈ​ദ്

പാ​ല​പ്പി​ള്ളി : ന​മ്മു​ടെ വ​ന​സ​മ്പത്തി​ന്‍റെ യ​ഥാ​ർ​ത്ഥ ഉ​ട​മ​സ്ഥ​രും സം​ര​ക്ഷ​ക​രും കാ​ടി​ന്‍റെ മ​ക്ക​ളാ​യ ആ​ദി​വാ​സി സ​മൂ​ഹ​മാ​ണ​ന്നും ഇ​വ ര​ണ്ടും സം​ര​ക്ഷി​ക്കേ​ണ്ട​ത് രാ​ഷ്ട്ര​ത്തി​ന്‍റെ ചു​മ​ത​ല​യാ​ണ​ന്നും കേ​ര​ളാ ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് പി. ​ഉ​ബൈ​ദ് പ​റ​ഞ്ഞു.

വ​ന സം​ര​ക്ഷ​ണ നി​യ​മ​മ​ട​ക്ക​മു​ള്ള നി​യ​മ​ങ്ങ​ൾ പ്ര​കൃ​തി​യേ​യും ആ​ദി​വാ​സി സ​മൂ​ഹ​ത്തെ​യും സം​ര​ക്ഷി​ക്കാ​നു​ദ്ദേ​ശി​ച്ചു​ള്ള​താ​ണ​ന്നും, എ​ഴു​ത​പ്പെ​ട്ട നി​യ​മ​ങ്ങ​ളേ​ക്കാ​ൾ പ്ര​കൃ​തി നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ നാം ​ശീ​ലി​ച്ചാ​ൽ പ്ര​കൃ​തി​യെ​യും വ​രും ത​ല​മു​റ​യെ​യും സം​ര​ക്ഷി​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ചി​മ്മി​നി ഡാ​മി​ൽ ന​ട​ത്തി​യ ഇ​ക്കോ​ലീ​ഗ​ൽ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സോ​മ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജ് ജി. ​ഗോ​പ​കു​മാ​ർ, വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ.​ഒ. സ​ണ്ണി, ചാ​ല​ക്കു​ടി ഡി​എ​ഫ്ഒ കീ​ർ​ത്തി, ഇ​രി​ങ്ങാ​ല​ക്കു​ട മ​ജി​സ്ട്രേ​റ്റ് ജോ​മോ​ൻ ജോ​ണ്‍, അ​ഡ്വ​ക്കേ​റ്റു​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, പി.​എ. ജെ​യിം​സ്, കെ.​എ​ൻ. ബി​ന്ദു, കെ.​വി. ജ​യി​ൻ, പി.​ജി. .ജ​യ​ൻ, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എം.​എ. അ​നീ​ഷ്, പ്രേം ​ഷ​മീ​ർ, പ്ര​സാ​ദ് എ​ന്നി​വ​ർ ക്ലാ​സെടുത്തു

അ​ഡ്വ: ജ​യ​ന്തി സു​രേ​ന്ദ്ര​ൻ, അ​ഡ്വ. എം.​എ. ജോ​യി, ജോ​ളി ടീ​ച്ച​ർ, ഷ​ബീ​റ ഹു​സൈ​ൻ, മു​ഹ​മ്മ​ദാ​ലി കു​യി​ല​ൻ തൊ​ടി, സ​ദാ​ശി​വ​ൻ, ഗി​രി​ജ ടീ​ച്ച​ർ, പാ​ല​ക്കാ​ട് ഡി​വൈ​എ​സ്പി പി.​ബി. പ്ര​ശോ​ഭ്, റി​ട്ട​യേ​ർ​ഡ്, ഡി​എ​ഫ്ഒ കെ.​ടി. പ​യ​സ്സ്, അ​ഡ്വ: എം.​എ ജോ​യ്, അ​ഡ്വ: കെ.​ബി. മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക്യാ​ന്പ് അം​ഗ​ങ്ങ​ൾ വ​ന​പ​രി​ച​യ യാ​ത്ര ന​ട​ത്തി. ചി​മ്മി​നി മേ​ഖ​ല​യു​ടെ ടൂ​റി​സം വി​ക​സ​ന സാ​ധ്യ​ത​ക​ളെ ക്യാ​ന്പ് ച​ർ​ച്ച​ക​ൾ ന​ട​ത്തി. ക്യാ​ന്പ​ഗം​ങ്ങ​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. അ​ഡ്വ. രാ​കേ​ഷ് ശ​ർ​മ്മ, ഹോ​ബി ജോ​ളി, ഷാ​രോ​ണ്‍ എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.ട്രൈ​ബ​ൽ സ്ക്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​രി​ഞ്ഞാ​ല​ക്ക​ട ജെ​സി​ഐ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

കേ​ര​ളാ വ​നം വ​ന്യ ജീ​വി വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള, ചി​മ്മി​നി വ​ന്യ​ജീ​വി സ​ങ്കേ​തം, മു​കു​ന്ദ​പു​രം താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മ​റ്റി​യും, ഇ​രി​ഞ്ഞാ​ല​ക്കു​ട ബാ​ർ അ​സോ​സി​യേ​ഷ​ൻ, വി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ ലേ​ബ​ർ ക്ല​ബ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.

Related posts