ജസ്റ്റിന്‍ ബീബര്‍ക്ക് പുതിയ കൂട്ട്, വിവാഹനിശ്ചയം കഴിഞ്ഞു, ഇനി മര്യാദക്കാരനാകുമെന്ന് പോപ്പ് താരം

പ്രശസ്ത പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു. മോഡല്‍ ഹെയ്ലി ബാള്‍ഡ്വിനാണ് വധു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടന്‍ സ്റ്റീഫന്‍ ബാള്‍ഡ്വിന്നിന്റെ മകളാണ് ഹെയ്ലി. വോഗ്, മാരി ക്ലയര്‍, സ്പാനിഷ് ഗാര്‍പേഴ്സ് ബസാര്‍ തുടങ്ങിയ മാഗസിനുകളിലൂടെയാണ് ഹെയ്ലി പ്രശസ്തയായത്.

കഴിഞ്ഞദിവസം സോഷ്യല്‍മീഡിയ വഴി പുറത്തുവന്ന ബീബറിന്റെ വീഡിയോ വൈറലായിരുന്നു. യുഎസിലെ ഹാംപ്ടണ്‍സിലാണ് സംഭവം. ഹെയ്ലി ബാല്‍ഡിനൊപ്പം തന്റെ മെഴ്സിഡസ് ഓടിച്ചുപോവുകയായിരുന്നു ജസ്റ്റിന്‍ ബീബര്‍. പെട്ടെന്ന് റോഡിന്റെ നടുവില്‍ വച്ച് കാര്‍ നിന്നു. പൊലീസും ടോ ട്രക്കുമെല്ലാം വരുന്നതിന് മുമ്പ് ബീബര്‍ തന്നെ ഇടപ്പെട്ടു.

റോഡ് ബ്ലോക്ക് ഒഴിവാക്കാന്‍ ട്രാഫിക് നിയന്ത്രണം തുടങ്ങി. പിന്നീട് പൊലീസ് എത്തിയാണ് കാര്‍ മാറ്റിയത്. 2014ല്‍ മിയാമിയില്‍ വച്ച് മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് ബീബറിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചിരുന്നതിന് പുറമെ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയുമാണ് ബീബര്‍ അന്ന വണ്ടിയോടിച്ചിരുന്നത്.

Related posts