ജ്യോതികയുടെ ബുള്ളറ്റ് റൈഡിംഗ്

jyothika

ബുള്ളറ്റില്‍ താരമായി ജ്യോതിക. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം “മഗലിയാര്‍ മട്ടും’ എന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി. ജി. ബ്രഹ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വളരെ വ്യത്യസ്തമായ വേഷമാണ് ജ്യോതിക കൈകാര്യം ചെയ്യുന്നത്.

ചിത്രത്തില്‍ ഒരു ഡോക്യുമെന്‍ററി സംവിധായികയുടെ വേഷമാണ് ജ്യോതിക കൈകാര്യം ചെയ്യുന്നത്. പ്രഭ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിന് വേണ്ടി ജ്യോതികയെ സൂര്യ ബൈക്ക് ഓടിക്കാന്‍ പഠിപ്പിക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബുള്ളറ്റില്‍ വരുന്ന ജ്യോതികയുടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്റര്‍ ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.ഭാനുപ്രിയ, ഉര്‍വശി, ശരണ്യ പൊന്‍വര്‍ണന്‍, നാസര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Related posts