ആ വീഡിയോ എന്റേതല്ല! ത​ന്‍റെ പേ​രി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ വീ​ഡി​യോ​യ്ക്കെ​തി​രേ ന​ടി ജ്യോ​തി​കൃ​ഷ്ണ

ത​ന്‍റെ പേ​രി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ വീ​ഡി​യോ​യ്ക്കെ​തി​രേ ന​ടി ജ്യോ​തി​കൃ​ഷ്ണ രം​ഗ​ത്ത്. ന​ട​ൻ ദി​ലീ​പി​നെ​തി​രേ ജ്യോതി​കൃ​ഷ്ണ പ​റ​ഞ്ഞു​വെ​ന്ന രീ​തി​യി​ലാ​ണ് വീ​ഡി​യോ പ്ര​ച​രി​ക്കു​ന്നത്. എ​ന്നാ​ൽ അ​ത് വ്യാ​ജ​മാ​ണെ​ന്നും ദി​ലീ​പി​നെ​തി​രേ താ​ൻ മോ​ശ​മാ​യി എ​വി​ടെ​യും സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും ജ്യോ​തി കൃ​ഷ്ണ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

ജ്യോ​തി കൃ​ഷ്ണ​യു​ടെ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റ് ഇങ്ങനെ;

പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​രെ. ഇ​ന്ന​ലെ മു​ത​ൽ എ​ന്‍റെ വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ എ​ന്നെ വി​ളി​ച്ചി​ട്ട് പ​റ​യു​ക​യു​ണ്ടാ​യി ഈ ​അ​ടു​ത്ത് ന​ട​ന്ന സി​നി​മ മേ​ഖ​ല​യി​ലെ പ്ര​ശ്നം അ​തി​നെ​തി​രേ ഞാ​ൻ പ്ര​തി​ക​രി​ച്ചു എ​ന്നും പ​റ​ഞ്ഞു യൂ​ട്യൂ​ബി​ൽ വ​ള​രെ മോ​ശ​മാ​യി ഒ​രു വീ​ഡി​യോ വ​ന്നി​ട്ടു​ണ്ട് എ​ന്ന്. ഈ ​സം​ഭ​വം ന​ട​ന്ന ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ഞാ​ൻ ന​ന്നാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു, സ​ത്യ​മാ​ണ്.. അ​തി​നു ശേ​ഷം ഒ​ന്നു​പോ​ലും ഞാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല.

ഇ​പ്പോ​ൾ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഈ ​ന​ട​ന്‍റെ കൂ​ടെ ഞാ​നും സി​നി​മ ചെ​യ്തി​ട്ടു​ള്ള​താ​ണ്. ഒ​രി​ക്ക​ൽ​പോ​ലും അ​ദ്ദേ​ഹ​ത്തെ മോ​ശ​മാ​യി ഞാ​ൻ എ​വി​ടെ​യും സം​സാ​രി​ച്ചി​ട്ടി​ല്ല. ഇ​ത് എ​ന്‍റെ കൂ​ട്ടു​കാ​രെ അ​റി​യി​ക്ക​ണം എ​ന്നെ​നി​ക്കു തോ​ന്നി.. വെ​റു​തെ ഇ​രു​ന്നു പൈ​സ ഉ​ണ്ടാ​ക്കാ​ൻ ആ​യി യൂ​ട്യൂ​ബി​ൽ വീ​ഡി​യോ ഇ​ടു​ന്ന അ​ധഃ​പ​തി​ച്ച മ​നു​ഷ്യ​രെ, പോ​യി വ​ല്ല ജോ​ലി​യും ചെ​യ്തു ജീ​വി​ക്കു.. ക​ഷ്ടം.. ഞാ​നും ക​ണ്ടു ഞാ​ൻ പോ​ലും അ​റി​യാ​ത്ത എ​ന്‍റെ പ്ര​ണ​യ​വും മ​റ്റും യൂ​ട്യൂ​ബി​ൽ.. ഇ​നി​യെ​ങ്കി​ലും എ​ന്നെ വെ​റു​തെ വി​ട്ടേ​ക്ക്.. അ​പേ​ക്ഷ​യാ​ണ്…

Related posts