മാ​രി​ച​ന്‍റെ പാ​ത പി​ന്തു​ട​രു​ന്ന​വ​രാ​ണു രാ​മാ​യ​ണ​ത്തി​ന്‍റെ പേ​രി​ൽ പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നതെന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

ഇ​രി​ങ്ങാ​ല​ക്കു​ട: ഗാ​ന്ധി​ജി സ​ങ്ക​ൽ​പ്പി​ച്ച രാ​മ​രാ​ജ്യ​മ​ല്ല ഇ​പ്പോ​ൾ രാ​മ​രാ​ജ്യം പ​റ​ഞ്ഞ് ന​ട​ക്കു​ന്ന​വ​ർ വി​ഭാ​വ​നം ചെ​യ്യു​ന്ന​തെ​ന്നും രാ​മാ​യ​ണ​ത്തി​ലെ രാ​മ​ന്‍റെ പാ​ത​യി​ല​ല്ലാ​തെ മാ​രി​ച​ന്‍റെ പാ​ത പി​ന്തു​ട​രു​ന്ന​വ​രാ​ണു രാ​മാ​യ​ണ​ത്തി​ന്‍റെ പേ​രി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൂ​ട​ൽ​മാ​ണി​ക്യ ക്ഷേ​ത്ര​ത്തി​ൽ രാ​മാ​യ​ണ​മാ​സാ​ച​ര​ണ നാ​ല​ന്പ​ല ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടൂ​റി​സ്റ്റ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് പ​ണി​ക​ഴി​പ്പി​ച്ച ഭ​ക്ത​ർ​ക്കു​ള്ള വി​ശ്ര​മ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട ് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ് എ​ന്നീ നാ​ലു ഭാ​ഷ​ക​ളി​ലു​ള്ള ദ​ർ​ശ​ന​വ​ഴി​കാ​ട്ടി​യു​ടെ പ​തി​പ്പ് ത​ന്ത്രി പ്ര​തി​നി​ധി എ​ൻ.​പി. പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ടി​നു ന​ൽ​കി​കൊ​ണ്ട ് മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു.

പ്ര​ഫ. കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം ചെ​യ​ർ​മാ​ൻ യു. ​പ്ര​ദീ​പ് മേ​നോ​ൻ, ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ.​എം. സു​മ, ത​ന്ത്രി പ്ര​തി​നി​ധി എ​ൻ.​പി. പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ് ത​ന്പാ​ൻ, ഭ​ര​ത​ൻ ക​ണ്ടേ ങ്കാ​ട്ടി​ൽ, എ.​ജി. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts