കടൽക്ഷോഭം: വീടുകൾ നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം ധനസഹായം; സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാൻ മത്‌സ്യത്തൊഴിലാളികൾ തയാറാവണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം രൂപ സഹായധനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് 50,000 രൂപയും നൽകുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കടല്‍ത്തീരത്തുനിന്ന് സുരക്ഷിതമായ അകലത്തില്‍ മാറി താമസിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളികൾ കടൽത്തീരത്തുനിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാൻ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related posts