എല്ലാം ഞങ്ങൾ നൽകി, ഇവർ ഒന്നും ശരിയാ ക്കിയില്ല..! കടലാക്രമണം കണ്ട എം പി പ്രേമ ചന്ദ്രൻ, കഴിഞ്ഞ സർക്കാർ നൽകിയ ഭരണാ നുമതി ഈ സർക്കാർ നടപ്പാക്കാത്ത കുഴപ്പം…

pulimuttuകൊല്ലം: ഇരവിപുരം തീരപ്രദേശത്ത് ഉണ്ടായിരിക്കുന്ന ശക്‌തമായ കടലാക്രമണത്തെ പ്രതിരോധിക്കാൻ പുലിമുട്ട് നിർമാണം യുദ്ധകാലാടിസ്‌ഥാനത്തിൽ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു.

കടലാക്രമണം നടന്ന പ്രദേശങ്ങൾ സന്ദർശിച്ച് അപകടാവസ്‌ഥ ബോധ്യപ്പെട്ടതിനു ശേഷമാണ് എംപി ആവശ്യം ഉന്നയിച്ചത്. അൻപത് മീറ്റർ, മുപ്പത് മീറ്റർ, ഇരുപത് മീറ്റർ എന്നീ വ്യത്യസ്ത ദൈർഘ്യമുള്ള ഇരുപത്തിയാറ് പുലിമുട്ടുകൾ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഭരണാനുമതി നൽകിയിരുന്നു.

12.8 കോടി രൂപയുടെ ഇരുപത്തിയാറ് പുലിമുട്ടുകൾക്ക് കഴിഞ്ഞ സർക്കാർ ഭരണാനുമതി നൽകിയെങ്കിലും നാളിതുവരെയായി നിർമാണം പൂർത്തിയാക്കിയിട്ടില്ല.

തീവ്രമായ കടലാക്രമണ ഭീഷണി മുന്നിൽ കണ്ടുകൊണ്ടാണ് പുലിമുട്ട് നിർമ്മാണത്തിനുള്ള പദ്ധതി അംഗീകരിച്ചത്. എന്നാൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സമയബന്ധിതമായി പുലിമുട്ട് നിർമാണം പൂർത്തീകരിക്കുവാൻ കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.

മുൻഗണന നൽകി യുദ്ധകാലാടിസ്‌ഥാനത്തിൽ പുലിമുട്ട് നിർമാണം പൂർത്തീകരിച്ചില്ലെങ്കിൽ ഇരവിപുരം തീരം പൂർണമായും കടലാക്രമണത്തിൽ നശിക്കുന്ന അവസ്‌ഥയിലാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. എംപിയോടൊപ്പം സജി ഡി. ആനന്ദ്, ബെൻസി, സക്കറിയ ക്ലമന്റ്, ബോബൻ, ബെഞ്ചമിൻ എന്നിവർ ഉണ്ടായിരുന്നു.

Related posts