ദീര്‍ഘകാലമായി മയക്കുമരുന്നിന് അടിമ! നടി കാജല്‍ അഗര്‍വാളിന്റെ മാനേജര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍

kajal_2407ഹൈ​ദ​രാ​ബാ​ദ്: തെ​ന്നി​ന്ത്യ​ൻ ന​ടി കാ​ജ​ൽ അ​ഗ​ർ​വാ​ളി​ന്‍റെ മാ​നേ​ജ​ർ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ൽ. കാ​ജ​ലി​ന്‍റെ മാ​നേ​ജ​ർ റോ​ണി​യെ​യാ​ണ് ഹൈ​ദ​രാ​ബാ​ദ് എ​ക്സൈ​സ് ആ​ൻ​ഡ് പ്രൊ​ഹി​ബി​ഷ​ൻ അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ ഹൈ​ദ​ര​ബാ​ദി​ലെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. റെ​യ്ഡി​ൽ ക​ഞ്ചാ​വ് പൊ​തി​ക​ൾ ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

റോ​ണി ദീ​ർ​ഘ​കാ​ല​മാ​യി മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​ണെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ലാ​വ​ണ്യ ത്രി​പ​തി, റ​ഷി ഖ​ന്ന തു​ട​ങ്ങി​യ​വ​രു​ടെ​യും മാ​നേ​ജ​രാ​യി റോ​ണി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തെ, മ​യ​ക്കു​മ​രു​ന്നു കേ​സു​മാ​യി ബ​ന്ധ​പെ​ട്ട് 6 അ​ഭി​നേ​താ​ക്ക​ള​ട​ക്കം 12 തെ​ലു​ങ്ക് സി​നി​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. സം​വി​ധാ​യ​ക​ൻ പു​രി ജ​ഗ​ന്നാ​ഥ്, ന​ട​ൻ ര​വി തേ​ജ, പി.​ന​വ​ദീ​പ്, ത​രു​ണ്‍​കു​മാ​ർ, എ.​ത​നി​ഷ്, പി ​സു​ബ്ബ​രാ​ജ്, ന​ടി ചാ​ർ​മി കൗ​ർ, ന​ടി മു​മൈ​ത് ഖാ​ൻ, ഛായാ​ഗ്രാ​ഹ​ക​ൻ ശ്യാം ​കെ.​നാ​യി​ഡു, ഗാ​യ​ക​ൻ ആ​ന​ന്ദ് കൃ​ഷ്ണ ന​ന്ദു, ക​ലാ​സം​വി​ധാ​യ​ക​ൻ ചി​ന്ന എ​ൻ.​ധ​ർ​മ​റാ​വു എ​ന്നി​വ​ർ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

Related posts