ഇതാണ് കാളജോണ്‍! ഹൈടെക് പെണ്‍വാണിഭം നടത്തുന്നയാള്‍; ഇരകളായത് വിവാഹിതരും അവിവാഹിതരുമായ അഞ്ഞൂറോളം പേര്‍; ഇവരില്‍ സിനിമാ സീരിയല്‍ താരങ്ങളും

kalajohnഅങ്കമാലി: ജോലി വാഗ്ദാനംചെയ്തു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അങ്കമാലിയില്‍ പിടിയിലായ കാളജോണ്‍ എന്ന അറുപത്തിരണ്ടുകാരന്‍ സ്ത്രീകളെ  വശീകരിച്ചു ഹൈടെക് പെണ്‍വാണിഭം നടത്തിയിരുന്നയാളെന്നു പോലീസ്. ആലപ്പുഴ സ്വദേശിനിയായ 26കാരിയുടെ പരാതിയെ തുടര്‍ന്നാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആന്റോ എന്ന ജോണ്‍ (62) പിടിയിലായത്.

തൃക്കാക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍  മീഡിയ റിസര്‍ച്ച് സെന്ററിന്റെ ബ്രാഞ്ചായി ചെങ്ങമനാട് തുടങ്ങിയ സ്ഥാപനം വഴിയാണ് വീട്ടമ്മമാരെയും യുവതികളെയും സംഘം കണ്ടെത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. സ്ഥാപനത്തിന്റെ പരസ്യം ഇന്റര്‍നെറ്റില്‍ കൊടുത്ത് യുവതികളെ ആകര്‍ഷിച്ചു കെണിയില്‍പെടുത്തുകയായിരുന്നു പതിവ്.

സിനിമാ സീരിയല്‍ മേഖലകളിലും ബ്യൂട്ടീഷ്യന്‍  മേഖലകളിലും പ്രവര്‍ത്തിക്കുന്ന യുവതികളാണ് കാളജോണിന്റെ ഇരകളായിരുന്നത്. ആദ്യഘട്ടത്തില്‍തന്നെ യുവതികളെ മയക്കിയശേഷം നഗ്‌നരംഗങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നു. തുടര്‍ന്ന് ഇതു കാട്ടി പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നുവത്രെ.

വിവാഹിതരും അവിവാഹിതരുമായ അഞ്ഞൂറോളം പേരെങ്കിലും ജോണിന്റെ ഇരകളായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ജോണിനെ എതിര്‍ക്കുന്നവരുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാലാണ് ആരും പരാതി നല്‍കാന്‍ തയാറാകാതിരുന്നതത്രെ. രാഷട്രീയ-സിനിമ-പോലീസ് രംഗത്തുള്ളവരും ജോണിന്റെ കക്ഷികളില്‍ ഉള്‍പ്പെട്ടിരുന്നതായി പറയുന്നു.

നെടുമ്പാശേരി വിമാനത്താവളം കേന്ദ്രമാക്കി പെണ്‍വാണിഭ ശൃംഖല വളര്‍ത്താനായി അത്താണിയില്‍ പുതുതായി നിര്‍മിക്കുന്ന ഫ്‌ളാറ്റില്‍ സൗകര്യങ്ങള്‍ ഒരുക്കി വരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ആലപ്പുഴ സ്വദേശിനി ചെങ്ങമനാട് പോലീസിനു നല്‍കിയ പരാതിയില്‍ ജോണ്‍ പീഡിപ്പിച്ചതായും മറ്റു പലര്‍ക്കും കാഴ്ചവച്ചതായും പറയുന്നുണ്ട്.

അതേസമയം പ്രതിക്ക് രാഷ്ട്രീയ-പോലീസ് ഉന്നതരുമായി അടുത്ത ബന്ധങ്ങളുള്ളതിനാല്‍ കേസ് ഒതുക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുയര്‍ന്നു. പരാതി നല്‍കിയ യുവതി തന്റെ ജീവനു ഭീഷണിയുള്ളതായി പോലീസില്‍ പരാതിയും നല്‍കി.

മറ്റുള്ളവരെ കണ്ടെത്താതെ ജോണിനെ പിടികൂടിയ ഉടന്‍ കോടതിയില്‍ ഹാജരാക്കിയതില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. ജോണ്‍ ഓണ്‍ലൈന്‍ വാണിഭമാണ് നടത്തുന്നതെന്ന് പോലീസ് സമ്മതിക്കുന്നുണ്ടെങ്കിലും അത്തരത്തിലുള്ള അന്വേഷണമോ തുടര്‍ നടപടികളോ ഉണ്ടായില്ല. പ്രതിയില്‍നിന്നു രണ്ടു ഫോണുകള്‍ മാത്രമാണ് പിടിച്ചെടുത്തിട്ടുള്ളത്. പോലീസ് തലപ്പത്തുനിന്നു വന്ന ശിപാര്‍ശകളെ തുടര്‍ന്നാണ് ഇത്തരത്തില്‍ പോലീസ് തിടുക്കം കാണിച്ചതെന്നും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുടെ ദൃശ്യങ്ങള്‍ ജോണിന്റെ കൈവശമുള്ളതായും പറയുന്നുണ്ട്. യുവതിയുടെ മൊഴി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നു മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Related posts