കൂറ്റൻ കാളകൾ വലിക്കുന്ന രഥവുമായി ഇസ്കോൺ പദയാത്ര കോട്ടയത്ത്; ഗുജറാത്തിൽനിന്നു കൊണ്ടുവന്ന നാ​​ലു കൂ​റ്റ​ൻ കാ​​ള​​ക​​ളാ​​ണു പ​​ദ​​യാ​​ത്ര​​യി​​ലെ പ്ര​​ധാ​​ന​​ ര​​ഥം വ​​ലി​​ക്കു​​ന്ന​​ത്

2017may14kalaകോ​​ട്ട​​യം: അ​​ന്താ​​രാ​ഷ്‌​ട്ര കൃ​​ഷ് ണാ​​വ​​ബോ​​ധ സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഭ​​ഗ​​വ​​ദ്ഗീ​​ത, ഭാ​​ഗ​​വ​​ത പ്ര​​ചാ​​ര​​ണാ​​ർ​​ഥം സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന ഇ​​സ്കോ​​ണ്‍ പ​​ദ​​യാ​​ത്ര ഇ​​ന്നു കോ​​ട്ട​​യ​​ത്ത്. 2011ൽ ​​ദ്വാ​​ര​​ക​​യി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ച്ച പ​​ദ​​യാ​​ത്ര കു​​രു​​ക്ഷേ​​ത്രം, ഹ​​രി​​ദ്വാ​​ർ, ബ​​ഥ​​രി​​നാ​​ഥ്, മ​​ഥു​​ര, വൃ​​ന്ദാ​​വ​​നം, ജ​​ഗ​​നാ​​ഥ്പു​​രി, മാ​​യാ​​പൂ​​ർ, തി​​രു​​പ്പ​​തി, ശ്രീ​​രം​​ഗം, രാ​​മേ​​ശ്വ​​രം തു​​ട​​ങ്ങി​​യ പു​​ണ്യ​​സ്ഥ​​ല​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ച്ച​ ശേ​​ഷ​​മാ​​ണു കേ​​ര​​ള​​ത്തി​​ലെ​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ച​​ങ്ങ​​നാ​​ശേ​​രി മ​​ധു​​മൂ​​ല ബ്രാ​​ഹ്മി​​ൻ​​സ് ക്ഷേ​​ത്ര​​ത്തി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ച്ച പ​​ദ​​യാ​​ത്ര ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നോ​​ടെ പ​​ള്ളം സു​​ബ്ര​​ഹ്മ​​ണ്യ​​ ക്ഷേ​​ത്ര​​ത്തി​​ലെ​​ത്തി. ഗുജറാത്തിൽനിന്നു കൊണ്ടുവന്ന നാ​​ലു കൂ​റ്റ​ൻ കാ​​ള​​ക​​ളാ​​ണു പ​​ദ​​യാ​​ത്ര​​യി​​ലെ പ്ര​​ധാ​​ന​​ ര​​ഥം വ​​ലി​​ക്കു​​ന്ന​​ത്. വ​ലി​യ കൊ​ന്പു​ക​ളു​ള്ള കാ​ള​ക​ൾ കാ​ണി​ക​ൾ​ക്ക് വി​സ്മ​യ​മാ​യി.

ര​​ഥ​​ത്തി​​നു മു​​ന്നി​​ൽ ഇ​​സ്കോ​​ണ്‍ സ്ഥാ​​പ​​ക ആ​​ചാ​​ര്യ​​ന്‍റെ വി​​ഗ്ര​​ഹ​​മാ​​ണു​​ള്ള​​ത്. പി​​ന്നി​​ൽ ശ്രീ​​കൃ​​ഷ്ണ​​ന്‍റെ​​യും ബ​​ല​​രാ​​മ​​ന്‍റെ​​യും അ​​വ​​താ​​ര​​മാ​​യ ചൈ​​ത​​ന്യ മ​​ഹാ​​പ്ര​​ഭു​​വും നി​​ത്യാ​​ന​​ന്ദ പ്ര​​ഭു​​മാ​​ണ്. എ​​ല്ലാ ദി​​വ​​സ​​വും ര​​ഥം ത​​ങ്ങു​​ന്ന സ്ഥ​​ല​​ത്തു വൈ​​കു​​ന്നേ​​രം ന​​ഗ​​ര​​സ​​ങ്കീ​​ർ​​ത്ത​​ന​​ത്തോ​​ടു കൂ​​ടി​​യ ര​​ഥ ഘോ​​ഷ​​യാ​​ത്ര ന​​ട​​ക്കും. തു​​ട​​ർ​​ന്ന് പൂ​​ജ​​യും പ്ര​​ഭാ​​ഷ​​ണ​​വും പ്ര​​സാ​​ദ​​വി​​ത​​ര​​ണ​​വും. ജ​​ർ​​മ​​നി, റ​​ഷ്യ, അ​​മേ​​രി​​ക്ക, അ​​ർ​​ജ​​ന്‍റീ​​ന തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള സ​​ന്യാ​​സി​​നി​​മാ​​രും ബ്ര​​ഹ്മ​​ചാ​​രി​​ക​​ളും പ​​ദ​​യാ​​ത്ര​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. മൂ​​ന്നു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം പ​​ദ​​യാ​​ത്ര ദ്വാ​​ര​​ക​​യി​​ൽ എ​​ത്തും. ആ​​റാം ത​​വ​​ണ​​യാ​​ണു പ​​ദ​​യാ​​ത്ര കേ​​ര​​ള​​ത്തി​​ലെ​​ത്തു​​ന്ന​​ത്. തി​​രു​​വ​​ന​​ന്ത​​പു​​രം മു​​ത​​ൽ കാ​​സ​​ർ​​ഗോഡ് വ​​രെ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​ന്ന പ​​ദ​​യാ​​ത്ര പി​ന്നീ​ടു ക​​ർ​​ണാ​​ട​​ക​യി​ലേ​ക്കു പ്ര​​വേ​​ശി​​ക്കും.

Related posts