ടൗ​ണ്‍​ഹാ​ളി​ലെ മ​തി​ൽ കെട്ടൽ: നി​ർ​മാണം ത​ട​ഞ്ഞു

KALIകോ​ഴി​ക്കോ​ട്: ടൗ​ണ്‍​ഹാ​ളി​നെ​യും ല​ളി​ത​ക​ലാ​അ​ക്കാ​ഡ​മി​യെ​യും വേ​ർ​തി​രി​ച്ച് കോ​ർ​പ​റേ​ഷ​ൻ നി​ർ​മ്മി​ക്കു​ന്ന മ​തി​ൽ​നി​ർ​മാണം സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. ഇ​ന്ന​ലെ ഉച്ചകഴിഞ്ഞ് 3.30തോ​ടെ​യാ​ണ് കോ​ഴി​ക്കോ​ട്ടെ ഒ​രു​പ​റ്റം സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ്ര​വൃ​ത്തി ത​ട​ഞ്ഞ​ത്. ഇവർ മേ​യ​റെ ക​ണ്ട് നി​ർ​മ്മാ​ണം നി​ർ​ത്തി​വയ്​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ടിരു​ന്നു. മ​തി​ലി​ൽ കെ​ട്ടു​ന്ന​തി​നെക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും അ​ന്വേ​ഷി​ക്കാ​മെ​ന്നു​മാ​ണ് മേ​യ​ർ അ​റി​യി​ച്ചിരുന്നത്.

എ​ന്നാ​ൽ ഒ​രു മു​ന്ന​റി​യു​പ്പു​മി​ല്ലാ​തെ നി​ർ​മാണ പ്ര​വ​ർ​ത്ത​നം വീ​ണ്ടും ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ത​ട​ഞ്ഞ​തെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. മ​തി​ൽ കെ​ട്ടു​ന്ന​ത് ബു​ദ്ധി​ശൂ​ന്യ​മാ​യ നി​ല​പാ​ടാ​ണ്. ടൗ​ണ്‍​ഹാ​ളി​ൽ വ​ലി​യ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്പോ​ൾ പാ​ർ​ക്കിം​ഗി​നാ​യും മ​റ്റ് ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കാ​യും ആ​ർ​ട്ട്ഗാ​ല​റി​യി​ലെ മു​റ്റം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. മ​തി​ൽ ഉ​യ​രു​ന്ന​തോ​ടെ ഈ ​സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കും.

സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പ​ണം കോ​ർ​പ​റേ​ഷ​ൻ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ആ​ർ​ട്ട് ഗാ​ല​റി​ക്കുപി​ന്ന​ലെ കി​ണ​റി​ൽ വെ​ള്ളം വ​റ്റി​യി​രി​ക്കു​ക​യാ​ണ്. ദി​നം​പ്ര​തി പ​ണം മു​ട​ക്കി വാ​ട്ട​ർ​ടാ​ങ്ക​റി​ൽ വെ​ള്ളം എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ചി​ല​വ​ഴി​ക്കു​ന്ന പ​ണം ഈ ​കി​ണ​ർ ന​ന്നാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചാ​ൽ കോ​ർ​പ​റേ​ഷ​ന് ശു​ദ്ധ​ജ​ലം ല​ഭി​ക്കു​ന്ന ഒ​രു ഉ​റ​വ​യാ​യി ഇ​തു​മാ​റു​മെ​ന്നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം​മൂ​ല​മാ​ണ് ടൗ​ണ്‍​ഹാ​ളി​ൽ മ​തി​ൽ​കെ​ട്ടു​ന്ന​തെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ടൗ​ണ്‍​ഹാ​ളി​ൽ രാ​ത്രി ഒ​രു സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മാ​ത്ര​മാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. ഇ​വ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് കോ​ർ​പ​റേ​ഷ​ൻ ഓവ​ർ​സി​യ​ർ പ​റ​ഞ്ഞു. സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ജോ​ലി നി​ർ​ത്തി​വ​ച്ചു. മേ​യ​റു​ടെ​യും കൗ​ണ്‍​സി​ല​റു​ടെ​യും നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നേ ഇ​നി ജോ​ലി ആ​രം​ഭി​ക്കു​ക​യു​ള്ളൂ എ​ന്ന് ഓ​വ​ർ​സി​യ​ർ അ​റി​യി​ച്ചു.

Related posts