ഒരു കോടി‍യുടെ പഴയ നോട്ടിന് പകരം 30 ലക്ഷത്തിന്‍റെ പുത്തൻ നോട്ടുകൾ; പത്തുകോടിയുടെ നിരോധിത നോട്ടുകളു മായി അഞ്ചുപേർ കായംകുളത്ത് പിടിയിൽ

കാ​യം​കു​ളം: നി​രോ​ധി​ച്ച അഞ്ഞൂറിന്‍റെ​യും ആയിരത്തിന്‍റെ​യും നോ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ​ത്ത് കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ൾ കാ​യം​കു​ള​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഹാ​രി​സ്,പ്ര​കാ​ശ്,മു​ഹ​മ്മ​ദ് റ​ഫീ​ഖ്,അ​ഷ്റ​ഫ്,കൊ​ടു​വ​ള്ളി സ്വ​ദേ​ശി നൗ​ഷാ​ദ് എ​ന്നി​വ​രെ കാ​യം​കു​ളം സി​ഐ കെ. ​സ​ദ​ൻ, എ​സ്ഐ രാ​ജ​ൻ ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന് പു​ല​ർ​ച്ചെ ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ളം കൃ​ഷ്ണ​പു​ര​ത്തി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന്ക്കി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. നോ​ട്ടു​കെ​ട്ടു​ക​ൾ ചാ​ക്കു​ക​ളി​ൽ കെ​ട്ടി കാ​റി​നു​ള്ളി​ലും കാ​റി​ന്‍റെ ഡി​ക്കി​യി​ലും സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​കാ​റു​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. പി​ടി​യി​ലാ​യ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വ​രു​ക​യാ​ണ്. നോ​ട്ടു​ക​ൾ ഓ​ച്ചി​റ​യി​ൽ ഉ​ള്ള ഒ​രു സം​ഘ​ത്തി​ന് ന​ൽ​കാ​ൻ കൊ​ണ്ടു​വ​ന്ന​താ​ണ​ന്നാ​ണ് പി​ടി​യി​ലാ​യ​വ​ർ പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

ഒ​രു കോ​ടി നി​രോ​ധി​ത നോ​ട്ട് ന​ൽ​കു​ന്പോ​ൾ 30 ല​ക്ഷം രൂ​പ​യു​ടെ പു​തി​യ നോ​ട്ടു​ക​ൾ സം​ഘം തി​രി​കെ ന​ൽ​കു​മെ​ന്നും ഇ​വ​ർ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. പോ​ലീ​സ് ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രു​ന്നു. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ടി​യി​ലാ​യ​വ​രി​ൽ നി​ന്നും ശേ​ഖ​രി​ക്കും. ഓ​ച്ചി​റ​യി​ലെ സം​ഘം ആ​രാ​ണ​ന്ന് ക​ണ്ടെ​ത്താ​നും പോ​ലീ​സ് ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts