Set us Home Page

കാ​ൾ​മാ​ൻ കിം​ഗ്! കാണാൻ ഒരു ലുക്കില്ലെന്നേയുള്ളൂ, ഭയങ്കര വിലയാ…

മ​സെ​രാ​റ്റി ലെ​വാ​ന്‍റെ (1.45 കോ​ടി രൂ​പ), ലം​ബോ​ർ​ഗി​നി ഉറ​സ് (മൂ​ന്നു കോ​ടി രൂ​പ), ബെ​ന്‍റ്‌​ലി ബെ​ന്‍റായ്ഗ (3.85 കോ​ടി രൂ​പ) തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളാ​യി​രി​ക്കും ആഡംബര എ​സ്‌​യു​വി വി​ഭാ​ഗ​ത്തി​ൽ വി​ല​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. എ​ങ്കി​ലും, കീ​ശ​യ്ക്കു ക​ന​മു​ണ്ടെ​ങ്കി​ൽ അ​താ​യ​ത്, ഇ​തി​ലും പ​ണ​മു​ണ്ടെ​ങ്കി​ൽ വ്യ​ത്യ​സ്ത​മാ​യ വി​ല കൂ​ടി​യ ഒ​രു എ​സ്‌​യു​വി സ്വ​ന്ത​മാ​ക്കാം, പേ​ര് കാ​ൾ​മാ​ൻ കിം​ഗ്.

ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ട്ടോ​ർ ഷോ​യി​ൽ അ​വ​ത​രി​പ്പി​ച്ച കാ​ൾ​മാ​ൻ കിം​ഗി​നാ​ണ് ലോ​ക​ത്തെ ഏ​റ്റ​വും വി​ല​യേ​റി​യ എ​സ്‌​യു​വി എ​ന്ന പ​ദ​വി. വി​ല 22 ല​ക്ഷം ഡോ​ള​ർ (14.27 കോടി രൂ​പ). ഈ ​മോ​ഡ​ലി​ന്‍റെ ഉ​ത്പാ​ദ​നം വെ​റും 12 എ​ണ്ണ​മാ​ക്കി ക​മ്പ​നി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ന്‍റെ ഏ​ക​ത നി​ല​നി​ർ​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഈ ​ചു​രു​ക്ക​ൽ.

ചൈ​നീ​സ് ഓ​ട്ടോ​മോ​ട്ടീ​വ് ക​മ്പ​നി ഐ​എ​ടി ഓ​ട്ടോ​മൊ​ബൈ​ൽ ടെ​ക്നോ​ള​ജി ഡി​സൈ​ൻ ചെ​യ്ത കാ​ൾ​മാ​ൻ കിം​ഗ് യൂ​റോ​പ്പി​ൽ നി​ർ​മി​ക്കു​ന്ന​ത് 1,800 പേ​രു​ടെ സം​ഘ​മാ​ണ്. മ​റ്റൊ​രു വാ​ഹ​ന​വും പ​രീ​ക്ഷി​ക്കാ​ത്ത വി​ധ​ത്തി​ൽ കൂ​ർ​ത്ത ഭാ​ഗ​ങ്ങ​ളോ​ടു​കൂ​ടി പ​ട​ച്ച​ട്ട ധ​രി​ച്ച വാ​ഹ​നം പോ​ലെ​യാ​ണ് പു​റം​ഭാ​ഗം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ബുള്ളറ്റ് പ്രൂഫിംഗ് ഉള്ള ഈ ​ഡി​സൈ​നിം​ഗി​ന് കൂ​ടു​ത​ൽ ഓ​പ്ഷ​ൻ​സും നി​ർ​മാ​താ​ക്ക​ൾ ന​ല്കു​ന്നു​ണ്ട്. അ​പ്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ വി​ല 22.7 കോ​ടി രൂ​പ വ​രെ ചെ​റു​താ​യൊ​ന്ന് ഉ​യ​രും.

ഫോ​ർ​ഡ് 550ന്‍റെ പ്ലാ​റ്റ്ഫോ​മി​ൽ വാ​ർ​ത്തെ​ടു​ത്ത കാ​ൾ​മാ​ൻ കിം​ഗി​ന് ഭാ​രം 4.5 ട​ൺ. പു​റം​ക​വ​ച​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ൽ ഭാ​രം ആ​റ് ട​ൺ ആ​യി ഉ​യ​രും. ആ​റു മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​എ​സ്‌​യു​വി​ക്ക് ഫോ​ർ​ഡി​ന്‍റെ 6.8 ലി​റ്റ​ർ വി10 ​എ​ൻ​ജി​നാ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്. 400 പി​എ​സ് ക​രു​ത്തു​ള്ള എ​ൻ​ജി​ൻ പ​ര​മാ​വ​ധി 140 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ വാ​ഹ​ന​ത്തെ സ​ഹാ​യി​ക്കു​ന്നു. റോ​ൾ​സ് റോ​യ്സ് വാ​ഹ​ന​ങ്ങ​ളു​ടേ​തി​നു സ​മാ​ന​മാ​യ ആ​ഢം​ബ​ര അ​ന്ത​രീ​ക്ഷ​മാ​ണ് കാ​ൾ​മാ​ൻ കിം​ഗി​ൽ ന​ല്കി​യി​രി​ക്കു​ന്ന​ത്.

മി​ക​ച്ച നി​ല​വാ​ര​മു​ള്ള വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തി​നൊ​പ്പം ഹൈ-​ഫൈ സൗ​ണ്ട്, അ​ൾ​ട്രാ എ​ച്ച്ഡി 4കെ ​ടെ​ലി​വി​ഷ​ൻ സെ​റ്റ്, പ്രൈ​വ​റ്റ് സേ​ഫ്ബോ​ക്സ് ആ​ൻ​ഡ് ഫോ​ൺ പ്രൊ​ട്ട​ക്‌​ഷ​ൻ സി​സ്റ്റം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ. സാ​റ്റ​ലൈ​റ്റ് ടി​വി, സാ​റ്റ​ലൈ​റ്റ് ഫോ​ൺ, ബി​ൽ​റ്റ് ഇ​ൻ ഫ്രി​ഡ്ജ്, കോ​ഫി മെ​ഷീ​ൻ, ഇ​ല​ക്‌​ട്രി​ക് ടേ​ബി​ൾ, ഇ​ൻ​ഡോ​ർ നി​യോ​ൺ ലൈ​റ്റ് ക​ൺ​ട്രോ​ൾ തു​ട​ങ്ങി​യ തെ​ര​ഞ്ഞെ​ടു​ക്കാ​നും അ​വ​സ​ര​മു​ണ്ട്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS