അമ്പത്തിയേഴാമത്തെ പരിഷ്‌കാരം..! സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രതിഭകള്‍ക്കുള്ള മെമന്റോ ഒഴിവാക്കി, കാഷ് അവാര്‍ഡ് തുടരും

KNR-KALOLSAVAMതൃ​ശൂ​രി​ൽ ന​ട​ന്ന 52ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം മു​ത​ൽ ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ ഏ​റ്റ​വും മി​ക​വു പ്ര​ക​ടി​പ്പി​ച്ച പ്ര​തി​ഭ​ക​ൾ​ക്ക് ന​ൽകി​യി​രു​ന്ന മെ​മെന്‍റോ ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്കി. എ ​ഗ്രേ​ഡി​ൽ ഏ​റ്റ​വും മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​വ​ർ​ക്കാ​ണ് ഇ​തു​വ​രെ മെ​മെന്‍റോ ന​ല്കി​യി​രു​ന്ന​ത്.
150 200 രൂ​പ​യ്ക്കു ഇ​ട​യി​ൽ വ​രു​ന്ന തു​ക​യു​ടെ മെ​മെന്‍റോ ആ​ണ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. 235 ഓ​ളം ഇ​ന​ങ്ങ​ളും ഗ്രൂ​പ്പി​ന​ങ്ങ​ളും അ​ട​ക്കം ആ​യി​ര​ത്തി​ലേ​റെ പ്ര​തി​ഭ​ക​ൾ​ക്ക് നേ​ര​ത്തെ മെ​മെന്‍റോ സ​മ്മാ​നി​ച്ചി​രു​ന്നു. ഗ്രേ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത് ഒ​ന്നും ര​ണ്ടും സ്ഥാ​ന​മെ​ന്ന പ​ദ​വി ഒ​ഴി​വാ​ക്കാ​നാ​ണെ​ന്നും ഇ​തു​വ​രെ കൊ​ടു​ത്ത രീ​തി​യി​ൽ സ​മ്മാ​നം കൊ​ടു​ത്താ​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രെ തി​രി​ച്ച​റി​യു​മെ​ന്ന വാ​ദം ഉ​ന്ന​യി​ച്ചാ​ണ് ഇ​ത്ത​വ​ണ മെ​മെന്‍റോ ഒ​ഴി​വാ​ക്കി​യ​ത്.
എ​ന്നാ​ൽ മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വും മി​ക​വു പു​ല​ർ​ത്തു​ന്ന ആ​ദ്യ മൂ​ന്നു​പേ​ർ​ക്ക് ന​ല്കി​വ​രു​ന്ന കാ​ഷ് അ​വാ​ർ​ഡ് ഇ​ത്ത​വ​ണ ന​ൽ​കു​ന്നു​ണ്ട്. ഫ​സ്റ്റ് എ ​ഗ്രേ​ഡി​ന് 5,000 രൂ​പ, ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 3,000, 1000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​തു​വ​രെ ന​ൽ​കി​യി​രു​ന്ന​ത്. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്നവർക്ക് പ്ര​ത്യേ​ക സ​മ്മാ​നമു ണ്ടെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്.

Related posts