ഇനി രണ്ടുനാള്‍ കൂടി..! സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് 16ന് ​ക​ണ്ണൂ​രി​ൽ തി​രി​തെ​ളി​യും

KNR-KALOLSAVAM-Lക​ണ്ണൂ​ർ: 57-ാംമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് 16ന് ​ക​ണ്ണൂ​രി​ൽ തി​രി​തെ​ളി​യും. 16ന് ​രാ​വി​ലെ 9.30ന് ​പ്ര​ധാ​ന വേ​ദി​യാ​യ പോ​ലീ​സ് മൈ​താ​നി​യി​ൽ (നി​ള) വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ.​വി. മോ​ഹ​ൻ കു​മാ​ർ ക​ലോ​ത്സ​വ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ ഏ​ഴ് രാ​പ്പ​ക​ലു​ക​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ലാ​മാ​മാ​ങ്ക​ത്തി​ന് ക​ണ്ണൂ​ർ സാ​ക്ഷ്യം വ​ഹി​ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ക​ലോ​ത്സ​വ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം 22ന് ​വൈ​കു​ന്നേ​രം നാ​ലി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും

സ്വാ​ഗ​ത ഗാ​ന​ത്തോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ആ​രം​ഭി​ക്കു​ക. 57-ാംമ​ത് ക​ലോ​ത്സ​വ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് 57 സം​ഗീ​ത അ​ധ്യാ​പ​ക​ർ സ്വാ​ഗ​ത ഗാ​നം ആ​ല​പി​ക്കും. ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​സെ​ന്‍​റ് മൈ​ക്കി​ൾ​സ് ആ​ഗ്ലോ ഇ​ന്ത്യ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്ന് ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. ഘോ​ഷ​യാ​ത്ര​യി​ൽ ക​ണ്ണൂ​രി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന പ്ലോ​ട്ടു​ക​ൾ അ​ണി​നി​ര​ക്കും. ഏ​ഴ് ദി​വ​സം ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ 20 വേ​ദി​ക​ളി​ലാ​യി 232 ഇ​ന​ങ്ങ​ൾ അ​ര​ങ്ങേ​റും. 12,000 പ്ര​തി​ഭ​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 17 മു​ത​ൽ 22 വ​രെ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ലെ (മ​യ്യ​ഴി) വേ​ദി​യി​ൽ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. സാം​സ്കാ​രി​ക പ​രി​പാ​ടി 17ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ഥാ​കൃ​ത്ത് ടി. ​പ​ത്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ പ​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ളു​മാ​യി സം​വ​ദി​ക്കും. 22ന് ​ഉ​ച്ച​ക്ക് 12ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ന​ട​ൻ ശ്രീ​നി​വാ​സ​ൻ മു​ഖ്യാ​തി​ഥി​യാ​വും. അ​റ​ബി​ക് ക​ലാ​മേ​ള​യു​ടെ ഭാ​ഗ​മാ​യി 19ന് ​പ​ണ്ഡി​ത സ​മാ​ദാ​ര​ണം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 16 അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കും. സം​സ്കൃ​തോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 21 ന് ​സം​സ്കൃ​ത സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts