ബലിക്കുറിപ്പല്ല..! മറക്കാനാവാത്ത ചില നിമിഷങ്ങള്‍; ഒരിക്കല്‍ കൂടി കാണാനും സംസാരിക്കാനും സാധിച്ചെങ്കില്‍ എന്ന് കൊതിച്ചുകൊണ്ട്…

ഋഷി
Kalppana1
ഡോള്‍ഫിന്‍ ബാര്‍ കണ്ട് തീയറ്ററില്‍ നിന്നിറങ്ങി  യ ഉടന്‍ കല്‍പ്പനയെ ഫോണില്‍ വിളിച്ചു. ആദ്യം ഫോണെടുത്തില്ല. പിന്നെ കുറച്ചു   കഴിഞ്ഞപ്പോള്‍ തിരിച്ചു വിളിച്ചു. ഫോണെടു  ത്തയുടന്‍ അപ്പുറത്തു നിന്നും കല്‍പ്പനയുടെ ചോദ്യം വന്നു

ഞെട്ടിച്ചില്ലേ…?
ഉവ്വ്…ഞെട്ടി…അസാധ്യ ഞെട്ടലായി… ഞാന്‍ മറു പടി പറഞ്ഞു.
വീണ്ടും അപ്പുറത്ത് നിന്ന് കുസൃതിയോടെ ചോ   ദ്യം വന്നു- നീ സുരേഷേട്ടന്റെം അനൂന്റേം പടംന്ന് വെച്ചല്ലേ കയറിയത്.. എന്നിട്ടെന്തേ എന്നെ വിളി ച്ചത്…
അതു ചോദിച്ച് കല്‍പ്പന ചിരിക്കുന്ന ശബ്ദം ദൂരെയെവിടെ നിന്നോ മുഴങ്ങി..
ടേയ് എത്രപേരാന്നോ വിളിക്കണത്…എല്ലാര്‍ക്കുമെന്റെ ആ അണ്ണാ എന്നുളള വിളിയാണത്രെ ഭയങ്കര ഇഷ്ടായത്, നിനക്കെന്തു തോന്നി…

ഇത്രനാളും കോമഡി ചെയ്തിട്ട് കിട്ടാത്ത അപ്രീസിയേഷനാണ് കിട്ടിക്കൊണ്ടിരിക്ക   ണത്..
പക്ഷേ ആളു കയറണില്ലല്ലേ…അവിയൈങ്ങിനെ…ആളുണ്ടോ…അതോ…

നിര്‍ത്താതെ ഫോണിലൂടെ കല്‍പ്പന ചോദിച്ചു കൊണ്ടേയിരുന്നു. ഡോള്‍ഫിന്‍ ബാറിലെ ആ കഥാപാത്രം അത്രമാത്രം കല്‍പ്പനയ്ക്ക് ഇഷ്ടമായിരുന്നു. മരണത്തിന്റെ ഗന്ധമുള്ള കൊച്ചുവാവ എന്ന കഥാപാത്രം ഡോള്‍ഫിന്‍ ബാ റില്‍ തുടക്കത്തിലും മറ്റുമായി ഇടക്കിടെ വന്നുപോകുമെങ്കിലും ക്ലൈമാക്സില്‍ തീര്‍ത്തും അപ്രതീക്ഷിതമായി എല്ലാ കഥാപാത്രങ്ങളേയും പിന്തള്ളി കൊച്ചുവാവ മാത്രം തീയറ്ററിലും സ്ക്രീനിലും പ്രേക്ഷക മനസിലും നിറയുന്ന ആ മാജിക് കല്‍പ്പനയുടെ മിടുക്കായിരുന്നു.

ഡോള്‍ഫിന്‍ ബാര്‍ റിലീസ് ചെയ്യുന്നതിന് രണ്ടു മൂന്നു വര്‍ഷം മുമ്പ് റിലീസ് ചെയ്ത രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി കണ്ടശേഷം വിളിച്ചപ്പോഴും കല്‍പ്പന ഹാപ്പിയായിരുന്നു. ഇന്ത്യന്‍ റുപ്പിയിലെ തിലകന്റെ ഒപ്പമുള്ള കഥാപാത്രം മനോഹരമായി എന്നു പറഞ്ഞ് പലരും വിളിക്കുന്നുവെന്ന് സന്തോഷ   ത്തോടെ പറഞ്ഞ് അന്നും കല്‍പ്പന ചിരിച്ചു. അതി ലെ മേരി എന്ന കഥാപാത്രം വളരെ ചുരുക്കം സീനുകളിലേ ഉള്ളുവെങ്കിലും അത് ഹൃദയസ്പര്‍ശി യായ രംഗങ്ങളായിരുന്നു. അന്ന് ഫോണ്‍ വെക്കും മുമ്പ് കല്‍പ്പന പറഞ്ഞു – ഇതുപോലുള്ള കഥാപാ   ത്രങ്ങള്‍ വേണം ഇനി ചെയ്യാന്‍. ഇത്രയും കാലം നിന്നെയൊക്കെ ചിരിപ്പിച്ചില്ലേ..ഇനി കരയിപ്പിക്ക ണം…കാണിച്ചുതരാം…

ഓള്‍ ദി ബെസ്റ്റും പറഞ്ഞ് ഫോണ്‍ വെക്കുമ്പോള്‍ ഫോണിന്റെ അങ്ങേത്തലയ്ക്കിലെ കുസൃതിനിറ ഞ്ഞ മുഖം മനസില്‍ തെളിഞ്ഞു.
Kalppana2
ഡോള്‍ഫിന്‍ ബാര്‍ പിന്നെയും കണ്ടു. കല്‍പ്പന യുടെ പെര്‍ഫോമെന്‍സ് കാണാന്‍ വേണ്ടി മാത്രം. മരണത്തിന്റെ നിഴല്‍ എത്ര ഭംഗിയായാണ് കല്‍പ്പന മുഖത്ത് ആവാഹിക്കുന്നതെന്ന് പിന്നീട് കണ്ടപ്പോള്‍ തോന്നി. രാത്രി ചാനലില്‍ പാന്റും കോട്ടുമിട്ട് വാളും പിടിച്ച് കുതിരപ്പുറത്ത് വരുന്ന കോമഡി കഥാപാത്രമായി പിന്നീട് കല്‍പ്പനയെ കണ്ടപ്പോള്‍ ഡോള്‍ഫിന്‍ബാറിലെ കൊച്ചുവാവയെ ഒന്നു താരതമ്യം ചെയ്തു നോക്കി. രണ്ടും രണ്ട് എക്സ്ട്രീമുകളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങള്‍.

പിന്നീടാണ് ചാര്‍ളി എത്തുന്നത്. കണ്ടിറങ്ങുമ്പോ ള്‍ ആഹ്ലാദത്തിമര്‍പ്പിന്റെ ഒരു തൃശൂര്‍ പൂരം ഉള്ളിലു ണ്ടെങ്കിലും കല്‍പ്പന എല്ലാ സന്തോഷവും ആഹ്ലാദ വും ആഘോഷവും കെടുത്തിക്കൊണ്ടിരുന്നു. മറിയ എന്നും ക്വീന്‍ മേരിയെന്നും ചാര്‍ളി വിളിക്കുമ്പോള്‍ സ്ക്രീനില്‍ നിറയുന്ന ദൈന്യതയും സ്നേഹവാ ത്സല്യവും നിറഞ്ഞ കല്‍പ്പനയുടെ മുഖം കണ്ടപ്പോ ള്‍ പകപ്പാണ് തോന്നിയത്. ചാഞ്ചാടുന്ന ബോട്ടില്‍ കല്‍പ്പന നിറഞ്ഞാടി. ചാര്‍ളി കണ്ടിറങ്ങിയപ്പോള്‍ കല്‍പ്പനയെ വിളിക്കണമെന്ന് തോന്നിയെങ്കിലും ആദ്യം വിളിച്ചില്ല. പിന്നെ കുറച്ചു ദിവസം കഴിഞ്ഞ് വിളിച്ചപ്പോള്‍ പതിവുപോലെ പരിഭവം ആദ്യം. പിന്നെ ക്വീന്‍ മേരിയെക്കുറിച്ച് വാചാലയായി.

പാവം തോന്നി സ്ക്രീനില്‍ കണ്ടപ്പോള്‍ എന്ന് പറഞ്ഞപ്പോള്‍ കല്‍പ്പന ചിരിച്ചു. പിന്നെ പറഞ്ഞു…ഞെട്ടി അല്ലേ…
ഞാന്‍ തിരിച്ചു ചോദിച്ചു…നിങ്ങള് ഞെട്ടിക്കലിന്റെ ക്വട്ടേഷനെടുത്തിരിക്കു    കയാണോ…നീ നോക്കിക്കോ ഞാനിനിയും ഞെട്ടിക്കും..

2015ന്റെ അവസാനമാണ് ചാര്‍ളി തീയറ്ററുകളിലെത്തിയത്. ഡിസംബര്‍ 24ന്. ജനുവരി 25ന് കല്‍പ്പന മരണത്തിലേക്ക് കടന്നുകളഞ്ഞു. ഞെട്ടിക്കുമെന്ന് കല്‍പ്പന പറഞ്ഞത് വെറുതെയാ യില്ല. ഇന്ത്യന്‍ റുപ്പി കണ്ടതിനേക്കാള്‍, ഡോള്‍ഫിന്‍ ബാര്‍ കണ്ടതിനേക്കാള്‍, ചാര്‍ളി കണ്ടതിനേക്കാള്‍ ഞെട്ടലോടെ ആ സത്യം മനസിലേക്ക് ഏറ്റുവാങ്ങേ ണ്ടി വന്നു. ഓരോ മലയാളിയേയും പോലെ.

ചാനലുകളില്‍ മരിച്ചു കിടക്കുന്ന കല്‍പ്പനയുടെ മുഖം തെളിയുമ്പോള്‍ ഞാനെല്ലാവരേയും ഞെട്ടിച്ചേ എന്നൊരു ഭാവമുണ്ടായിരുന്നുവെന്ന്് തോന്നി. ചിരിപ്പിച്ച് ചിരിപ്പിച്ച് പെട്ടന്നൊരുദിനം എല്ലാരേയും കരയിപ്പിച്ച് കടന്നുപോകാന്‍ വേണ്ടി ദൈവം ഭൂമയി ലേക്ക് പറഞ്ഞയച്ചതാണോ കല്‍പ്പനയെ എന്നു തോന്നിപ്പോയി.

ചാര്‍ളിയിലെ കഥാപാത്രത്തെക്കുറിച്ച് നല്ല നിരൂപണങ്ങളും അഭിപ്രായങ്ങളും കല്‍പ്പനയെ തേടി വന്നുകൊണ്ടിരിക്കുക   യായിരുന്നു. അതിനിടെയാണ് മരണത്തിലേക്ക് ക്വീന്‍ മേരി പൊടുന്നനെ കടന്നപോലെ കല്‍പ്പനയെ മരണം കൂട്ടി ക്കൊണ്ടുപോയത്.

മരണം കലാകാരന്റെ ശരീരത്തെ മാത്രമേ കൊണ്ടുപോകു    ന്നുള്ളു എന്ന് എം.ടി.വാസുദേവന്‍ നായര്‍ എപ്പോഴോ പറ ഞ്ഞിട്ടുണ്ട്. കലാകാരന്‍ ഇവിടെ അവശേഷിപ്പിച്ചു പോകുന്നത് അവനവനെ തന്നെയാണ്. കല്‍പ്പനയുടെ ചിരിക്കുന്ന മുഖമു  ള്ള, കുറുമ്പു നിറഞ്ഞ, കുസൃതിക്കുടുക്കയായ എത്രയോ കഥാപാത്രങ്ങള്‍ ഇപ്പോഴും ടിവി ചാനലുകളില്‍ നമ്മെ ചിരിപ്പി ക്കുന്നു. പറയാന്‍ പറ്റുമോ കല്‍പ്പന നമുക്കൊപ്പമില്ലെന്ന്…

ഈശ്വരാ പാവത്തുങ്ങള്‍ക്ക് ഇത്രയും സൗന്ദര്യം തരല്ലേ എന്ന് കൈചുരുട്ടി നെറ്റിയിലിടിച്ച് ദൈവത്തെവിളിച്ച് പ്രാര്‍ഥി ക്കുന്ന ആ കുറുമ്പി നമുക്കിടയില്‍ നിന്ന് പോയിട്ടില്ല.
Kalppana3
നാട്ടിന്‍പുറത്തു നിന്നും ബംഗളുരുവിലെത്തി അവിടെ പൊങ്ങച്ചക്കാരിയായി മാറിയ ബാംഗ്ലൂര്‍ ഡെയ്സിലെ നിവിന്റെ അമ്മയെ മറക്കാനാകുമോ., സ്പിരിറ്റിലെ പങ്കജം നീറുന്ന ഓര്‍മ്മയല്ലേ ഇന്നും ഇനിയെന്നും..,  കേരള കഫെയിലെ ദി ബ്രിഡ്ജില്‍ അമ്മായിയമ്മയെ ചീത്ത വിളിക്കുന്ന മരുമകളോട് ദേഷ്യവും സങ്കടവും തോന്നില്ലേ.., രഞ്ജിത്തിലെ മിഴിരണ്ടിലുമെന്ന ചിത്രത്തിലെ ശാരദ എത്ര നല്ല സ്ത്രീയാണ്.., മിസ്റ്റര്‍ ബ്രഹ്മചാരിയിലെ അനസൂയ ചിരിപ്പിച്ച് കൊന്നിട്ടില്ലേ…, ഇഷ്ടത്തിലെ ഇന്‍സ്പെക്ടര്‍ മറിയാമ്മ തോമസ് പുലിക്കുട്ടി യല്ലേ.., സൂര്യപുത്രിനിലെ മാനസികരോഗി നീലിയായി കല്‍പ്പന തകര്‍ത്താടി..

അങ്ങിനെ കണക്കെടുത്താല്‍ കല്‍പ്പന ചിരിപ്പിച്ചതിന് കയ്യും കണക്കുമില്ല. നമ്മെ വിട്ടുപിരിഞ്ഞിട്ടും ഇന്നും കല്‍പ്പന താന്‍ വേഷം പകര്‍ന്നാടിയ ഒരുപാട് നല്ല ചിത്രങ്ങളിലൂടെ നമ്മെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു..

പക്ഷേ ഡോള്‍ഫിന്‍ ബാറിലും ചാര്‍ളിയിലും സ്ക്രീനില്‍ കണ്ട കല്‍പ്പനയുടെ മുഖം മറ്റൊന്നായിരുന്നു. ഡോള്‍ഫിന്‍ ബാറിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്ത് കഴിഞ്ഞ ശേഷം കല്‍പ്പ നയുടെ മുഖത്തെ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഭാവത്തെക്കുറിച്ച് നടനും ഡോള്‍ഫിന്‍ബാറിന്റെ രചയിതാവുമായ അനൂപ്മേനോന്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ ചാര്‍ളിയിലെ ആ ബോട്ട് രംഗത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ കല്‍പ്പനയെ ചേര്‍ത്തു പിടിച്ച് സ്നേഹവാത്സല്യത്തോടെ ഉമ്മ വെക്കുന്നുണ്ട്. അന്ന് കല്‍പ്പന ഏറെ സന്തോഷവതിയായിരുന്നുവെന്ന് കല്‍പ്പനയുടെ മരണശേഷം ദുല്‍ഖര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു. ചെറുപ്പത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ തന്നില്ല എന്ന് പറഞ്ഞ ഉമ്മയ്ക്ക് പകരം ഒരായിരം ഉമ്മകള്‍ എന്ന് പറഞ്ഞാണ് ദുല്‍ഖര്‍ ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

മ​ല​യാ​ളി​ക​ളെ ചി​രി​പ്പി​ച്ച ഏ​റ്റ​വും ന​ല്ല കൂ​ട്ടു​കെ​ട്ടാ​യി​രു​ന്നു ജ​ഗ​തി ശ്രീ​കു​മാ​ർ – ക​ൽ​പ്പ​ന ജോ​ഡി​ക​ൾ. ഇ​രു​വ​രും കോ​മ​ഡി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ബോ​ബ​നും മോ​ളി​യു​മാ​ണെ​ന്ന് പ​റ​യാ​റു​ണ്ട്. മ​നോ​ധ​ർ​മം പോ​ലെ ക​യ്യി​ൽ നി​ന്ന് സ്പോ​ട്ടി​ലെ​ടു​ത്ത് കോ​മ​ഡി പ​റ​യാ​നും അ​ഭി​ന​യി​ക്കാ​നും ഇ​രു​വ​ർ​ക്കും അ​സാ​മാ​ന്യ ക​ഴി​വാ​യി​രു​ന്നു. ഇ​വ​രു​ടെ കോ​മ​ഡി സ്വീ​ക​ൻ​സു​ക​ൾ മി​ക​വു​റ്റ​താ​കാ​ൻ കാ​ര​ണ​വു​മ​താ​യി​രു​ന്നു.

സ്ക്രി​പ്റ്റി​നെ ക​ട​ത്തി​വെ​ട്ടു​ന്ന സ്പോ​ട്ട് കോ​മ​ഡി​യാ​യി​രു​ന്നു ജ​ഗ​തി-​ക​ൽ​പ്പ​ന കൂ​ട്ടു​കെ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ജ​ഗ​തി ശ്രീ​കു മാ​റി​ന് പ​റ്റി​യ അ​പ​ക​ടം ക​ൽ​പ്പ​ന​യെ വ​ല്ലാ​തെ ഉ​ല​ച്ചി​രു​ന്നു. അ​പ​ക​ടം പ​റ്റി​ക്കി​ട​ക്കു​ന്ന അ​ച്ഛ​നെ കാ​ണാ​നാ​യി ക​ൽ​പ്പ​ന എ​ത്തി​യ​പ്പോ​ഴെ​ല്ലാം അ​ച്ഛ​ന്‍റെ മു​ന്നി​ൽ നി​ന്ന് ക​ര​യാ​നാ​കാ​തെ മാ​റി നി​ന്ന് പൊ​ട്ടി​ക്ക​ര​യാ​റു​ള്ള ക​ൽ​പ്പ​ന​യെ കു​റി​ച്ച് ജ​ഗ​തി​യു​ടെ മ​ക​ൻ രാ​ജ്കു​മാ​ർ പ​റ​ഞ്ഞി​ട്ടു​ണ്ട്. ക​ൽ​പ്പ​ന​യു​ടെ മ​ര​ണ​വാ​ർ​ത്ത ടി​വി​യി​ൽ ക​ണ്ട ജ​ഗ​തി​യു​ടെ മു​ഖ​ത്ത് വി​ഷ​മം നി​റ​ഞ്ഞി​രു​ന്നു​വ​ത്രെ..​സ്വ​ന്തം അ​നു​ജ​ത്തി ത​ന്നെ​യാ​യി​രു​ന്നു അ​ന്പി​ളി​ച്ചേ​ട്ട​ന് ക​ൽ​പ്പ​ന.
ഒ​രു വ​ർ​ഷം തി​ക​യു​ക​യാ​ണ് ക​ൽ​പ്പ​ന ന​മ്മെ വി​ട്ടു​പി​രി​ഞ്ഞി​ട്ട്. ജ​നു​വ​രി യു​ടെ ന​ഷ്ട​മാ​യി​രു​ന്നു ക​ൽ​പ്പ​ന. സ്വ​ർ​ഗ​ത്തി​ലി​രു​ന്ന് ആ ​ചി​രി​ക്കു​ടു​ക്ക ഇ​പ്പോ​ൾ ദൈ​വ​ത്തെ​പോ​ലും പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്നു​ണ്ടാ​കും. ക​ൽ​പ്പ​ന മ​രി​ച്ച​പ്പോ​ൾ അ​നൂ​പ് മേ​നോ​ൻ എ​ഴു​തി​യ ഒ​രു കു​റി​പ്പി​ലെ അ​വ​സാ​ന വാ​ച​ക​ങ്ങ​ൾ ക​ട​മെ​ടു​ക്ക​ട്ടെ.. അ​തി​ങ്ങ നെ​യാ​ണ്…
ഹോ​ട്ട​ൽ മു​റി​ക​ളെ എ​നി​ക്ക് ഭ​യ​മാ​യി​രി​ക്കു​ന്നു അ​നൂ…. ന​മ്മ​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത ആ​രോ വാ​തി​ക്ക​ൽ നി​ൽ​ക്കു​ന്ന പോ​ലെ…
വാ​തി​ൽ​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന ആ ​ആ​രാ​ധ​ക​ൻ ഒ​രു ഒൗ​ചി​ത്യ​മി​ല്ലാ​ത്ത കോ​മാ​ളി ത​ന്നെ​യാ​ണ് ചേ​ച്ചീ. ഇ​ത്ര​യും നന്മയു​ള്ള ഒ​രു ജീ​വ​നെ ക​രി​ച്ചു ക​ഴി​യാ​ൻ ഒ​രു വി​ഡ്ഡി​ക്കേ ക​ഴി​യൂ…

Related posts