ന​ല്ല സി​നി​മ​യു​ണ്ടാ​കാ​ൻ ന​ല്ല നി​ർ​മാ​താ​വ് വേ​ണം: ക​മ​ൽ

Kamalകോ​ഴി​ക്കോ​ട്: ന​ല്ല നി​ര്‍​മാ​താ​വു​ണ്ടെ​ങ്കി​ലേ ന​ല്ല സി​നി​മ​യു​ണ്ടാ​കൂ എ​ന്ന് സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. സൗ​ത്ത് ഇ​ന്ത്യ​ന്‍ ഫി​ലിം ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി.​പി. മാ​ധ​വ​ന്‍​നാ​യ​ര്‍​ക്കു​ള്ള സ്വീ​ക​ര​ണ​യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചെ​റു​പ്പ​ത്തി​ല്‍​ത്ത​ന്നെ സി​നി​മാ ലോ​ക​ത്തേ​ക്ക് ക​ട​ന്ന് വ​രി​ക​യും പി​ന്നീ​ട് ച​ല​ച്ചി​ത്ര നി​ര്‍​മാ​ണ വി​ത​ര​ണ രം​ഗ​ത്ത് ത​ന്‍റേ​താ​യ ഇ​ടം ക​ണ്ടെ​ത്തു​ക​യും ചെ​യ്ത അ​തു​ല്യ പ്ര​തി​ഭ​യാ​ണ് വി.​പി. മാ​ധ​വ​ന്‍​നാ​യ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രേ​ക്ഷ​ക​ന്‍റെ മ​ന​സ​റി​ഞ്ഞു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് അ​ദ്ദേ​ഹ​ത്തെ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നും ക​മ​ല്‍ പ​റ​ഞ്ഞു.

മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. ഗം​ഗാ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി. വാ​സു, ടി.​ജി. ശി​വ​ന്‍, പി.​ആ​ര്‍. നാ​ഥ​ന്‍, ക​മാ​ല്‍ വ​ര​ദൂ​ര്‍, ന​ട​ന്‍ ബാ​ബു​സ്വാ​മി, സി.​വി. രാ​മ​കൃ​ഷ്ണ​ന്‍, ലി​ബ​ര്‍​ട്ടി ബ​ഷീ​ര്‍, കെ.​സി. ഇ​സ്മ​യി​ല്‍,എം. ​രാ​ജ​ൻ, എം. ​ഷാ​ഹു​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Related posts