ത​മി​ഴ​കം കീ​ഴ​ട​ക്കാ​ൻ ഉ​ല​ക​നാ​യ​ക​ൻ! ക​മ​ൽ​ഹാ​സ​ൻ രാ​ഷ്ട്രീ​യ യാത്ര തു​ട​ങ്ങി; യാത്ര തുടങ്ങിയത് ലളിത ജീവിതം നയിച്ച ഒരു മഹാന്റെ വീട്ടില്‍നിന്നും

ചെ​ന്നൈ: സൂ​പ്പ​ർ താ​രം ക​മ​ൽ​ഹാ​സ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന പ​ര്യ​ട​നം തു​ട​ങ്ങി. ബു​ധ​നാ​ഴ്ച രാ​വി​ലെ രാ​മേ​ശ്വ​ര​ത്തെ മു​ൻ രാ​ഷ്ട്ര​പ​തി എ​പി​ജെ അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ വ​സ​തി​യി​ൽ​നി​ന്നു​മാ​ണ് പ​ര്യ​ട​ന​ത്തി​നു തു​ട​ക്ക​മാ​യ​ത്. ല​ളി​ത ജീ​വി​തം ന​യി​ച്ച ഒ​രു മ​ഹാ​ന്‍റെ വീ​ട്ടി​ൽ​നി​ന്നും യാ​ത്ര തു​ട​ങ്ങാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ക​മ​ൽ ട്വി​റ്റ​റി​ൽ കു​റി​ക്കു​ക​യും ചെ​യ്തു.

വൈ​കി​ട്ട് മ​ധു​ര​യി​ൽ​വ​ച്ചാ​യി​രി​ക്കും പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ മ​ധു​ര​യി​ൽ ന​ട​ക്കു​ന്ന റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൂ​പ്പ​ർ​താ​രം ര​ജ​നീ​കാ​ന്തി​നെ​യും ഡി​എം​കെ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ക​രു​ണാ​നി​ധി​യെ​യും ക​മ​ൽ ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Related posts