പണിപാളി..! ആക്രമണത്തിന് ഇരയായ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തുകയും ​പീഡ​ന​ത്തി​നി​ര​യാ​കു​ന്ന​വ​രു​ടെ പേ​ര് മാധ്യമങ്ങൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ക​മ​ല​ഹാ​സ​നെ​തി​രേ കേസ് രജിസ്റ്റർ ചെയ്തു

kamalahasanക​ള​മ​ശേ​രി: അ​തി​ക്ര​മ​ത്തി​നി​ര​യാ​യ മ​ല​യാ​ള ന​ടി​യു​ടെ പേ​ര്  വെ​ളി​പ്പെ​ടു​ത്തു​ക​യും   പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന​വ​രു​ടെ  പേ​ര് എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളും ന​ൽ​ക​ണ​മെ​ന്നു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത പ്ര​ശ​സ്ത ന​ട​ൻ ക​മ​ല​ഹാ​സ​നെ​തി​രേ ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി. ക​മ​ല​ഹാ​സ​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ  ഗി​രീ​ഷ്ബാ​ബു​വാ​ണു പ​രാ​തി ന​ൽ​കി​യ​ത്. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.​

സ​മാ​ന​വ​കു​പ്പി​ൽ തി​ര​ക്ക​ഥാ​കൃ​ത്ത് എ​സ്.​എ​ൻ. സ്വാ​മി, ന​ട​ൻ അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കെ​തി​രേ​യും ക​ള​മ​ശേ​രി​യി​ൽ കേ​സു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം അ​ജു വ​ർ​ഗീ​സ് ക​ള​മ​ശേ​രി​യി​ലെ​ത്തി ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​നാ​യി​രു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റ് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ച അ​ജു​വി​ന്‍റെ മൊ​ബൈ​ൽ പോ​ലീ​സ് പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts