കാം​ഗി​നു 12-ാം സ്ഥാ​നം, ഇ​ര്‍ഫാ​ന് 23

ല​ണ്ട​ന്‍: ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം കെ.​ടി. ഇ​ര്‍ഫാ​ന് 20 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ 24-ാം സ്ഥാ​നം മാ​ത്രം. ഇ​ന്ത്യ​ക്കു വേ​ണ്ടി​യി​റ​ങ്ങി​യ ദേ​വീ​ന്ദ​ര്‍ സിം​ഗ് 50-ാം സ്ഥാ​ന​ത്തും ഗ​ണ​പ​തി കൃ​ഷ്ണ​ന്‍ 54-ാം സ്ഥാ​ന​ത്തു​മാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. ഈ​യി​ന​ത്തി​ല്‍ പു​തി​യ റി​ക്കാ​ര്‍ഡോ​ടെ കൊ​ളം​ബി​യ​യു​ടെ എ​യ്ഡ​ര്‍ അ​റി​വാ​ലോ സ്വ​ര്‍ണ​വും റ​ഷ്യ​യു​ടെ സെ​ര്‍ജി ഷി​റോ​ബോ​കോ​വ് വെ​ള്ളി​യും ബ്ര​സീ​ലി​ന്‍റെ കാ​യോ ബോ​ന്‍ഫിം വെ​ങ്ക​ല​വും നേ​ടി.

ല​ണ്ട​ന്‍ ഒ​ളി​മ്പി​ക്‌​സി​ല്‍ ഇ​ര്‍ഫാ​ന്‍ 10-ാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്തി​രു​ന്നു. വ​നി​ത​ക​ളി​ല്‍ ഇ​ന്ത്യ​യു​ടെ കു​ശ്ബീ​ര്‍ കൗ​ര്‍ 42-ാം സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. ഈ​യി​ന​ത്തി​ല്‍ ചൈ​ന​യു​ടെ ജാ​യി​യു യാം​ഗി​നാ​ണ് സ്വ​ര്‍ണം. മെ​ക്‌​സി​ക്കോ​യു​ടെ മ​രി​യ ഗൊ​ണ്‍സാ​ല​സ് വെ​ള്ളി​യും ഇ​റ്റ​ലി​യു​ടെ അ​ന്‍റോ​ണെ​ല്ല പാ​ല്‍മി​സാ​നോ വെ​ങ്ക​ല​വും നേ​ടി.

വ​നി​ത​ക​ളു​ടെ 50 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ ലോ​ക​റി​ക്കാ​ര്‍ഡ് സ്ഥാ​പി​ച്ച് പോ​ര്‍ച്ചു​ഗ​ലി​ന്‍റെ ഇ​ന​സ് ഹെ​ന്‍‌റി​ക്‌​സ് സ്വ​ര്‍ണം നേ​ടി. സ​മ​യം 4:05:56. ചൈ​ന​യു​ടെ ഹാ​ന്‍ഗ് യി​ന്‍ വെ​ള്ളി​യും ഷു​കിം​ഗ് യാം​ഗ് വെ​ങ്ക​ല​വും നേ​ടി. ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ ആ​ദ്യ ലോ​ക​റി​ക്കാ​ര്‍ഡാ​ണി​ത്.

പു​രു​ഷ​ന്മാ​രു​ടെ ജാ​വ​ലി​ന്‍ ത്രോ ​ഫൈ​ന​ലി​ല്‍ ക​ട​ന്ന ഇ​ന്ത്യ​യു​ടെ ദേ​വീ​ന്ദ​ര്‍ സിം​ഗ് കാം​ഗി​ന് 12-ാം സ്ഥാ​നം കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു. 80.2 മീ​റ്റ​റാ​ണ് കാം​ഗി​ന്‍റെ ദൂ​രം. ഈ​യി​ന​ത്തി​ല്‍ ജ​ര്‍മ​നി​യു​ടെ ജൊ​ഹാ​ന​സ് വെ​റ്റ​ര്‍ 89. 89 ക​ണ്ടെ​ത്തി സ്വ​ര്‍ണം നേ​ടി​. ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ യാ​ക്കൂ​ബ് വാ​ല്‍ഡ​ഷ് വെ​ള്ളി​യും പീ​റ്റ​ര്‍ ഫ്ര​ഡ്രി​ച്ച് വെ​ങ്ക​ല​വും നേ​ടി.

 

Related posts