മാണിയെ കുത്തി കാനം; ഒരപകടവും ഇല്ലാത്ത സാഹചര്യത്തിൽ പുതിയ അപകടങ്ങളെ മുന്നണയിൽ എടുക്കേണ്ട കാര്യമില്ലെന്ന് കാനം  രാജേന്ദ്രൻ

തിരുവനന്തപുരം: കെ.എം.മാണിക്കും കേരളാ കോൺഗ്രസിനുമെതിരെ പരിഹാസവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വീണ്ടും രംഗത്ത്. ഒരപകടവും ഇല്ലാത്ത സാഹചര്യത്തിൽ പുതിയ അപകടങ്ങളെ മുന്നണയിൽ എടുക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് വിട്ടുപോയവരെ മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുന്നത് സ്വാഗതാർഹമാണെന്നു പറഞ്ഞ കാനം ആർക്കെങ്കിലും എന്തെങ്കിലും കുഴപ്പമുണ്ടായാൽ അവരെയെല്ലാം രക്ഷിക്കാൻ ആംബുലൻസുമായി എൽഡിഎഫ് ചെല്ലണമെന്ന് ആരും നിർബബന്ധം പിടിക്കേണ്ടെന്നും വ്യക്തമാക്കി. സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം മാവേലിക്കരയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ മറ്റാരേക്കാളും മുമ്പിലായി സിപിഐയുണ്ടാകും. അതേസമയം തന്നെ മുന്നണിയെ ദുർബലമാക്കുന്ന നടപടിയുണ്ടായാൽ അതിനെതിരെ പാർട്ടി ശക്തമായി ശബ്ദമുയർത്തും. ഇടതുപക്ഷ പാർട്ടികളുടെ മുഖ്യശത്രു ബിജെപിയാണ്. മുന്നണിക്കുള്ളിലെ ഘടകകക്ഷികൾ പരസ്‌പര ബഹുമാനത്തോടെ പ്രവർത്തിച്ചാൽ എൽഡിഎഫ് ശക്തിപ്പെടുമെന്നും കാനം കൂട്ടിച്ചേർത്തു.

Related posts