അപ്പോൾ എല്ലാം ശരിയാകും..! തോ​ട്ടം മേ​ഖ​ല​യെ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടാം ഭൂ​പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണമെന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

kanam-lതി​രു​വ​ന​ന്ത​പു​രം: ഭൂ​സ​മ​ര​രം​ഗ​ത്ത് ഉ​യ​ർ​ന്നു​വ​രു​ന്ന  പു​ത്ത​ൻ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് 60 വ​ർ​ഷം പി​ന്നി​ട്ട ഭൂ​പ​രി​ഷ്ക​ര​ണം  തോ​ട്ടം മേ​ഖ​ല​യെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന്  സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ.      ക​ർ​മ​വേ​ദി​യും  ആ​ദി​വാ​സി ദ​ളി​ത് മു​ന്നേ​റ്റ സ​മി​തി​യും സം​യു​ക്ത​മാ​യി തി​രു​വ​ന​ന്ത​പു​രം അ​ധ്യാ​പ​ക ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച കാ​ർ​ഷി​ക ഭൂ​പ​രി​ഷ്ക​ര​ണ​വും ഭൂ​ര​ഹി​ത​രും  എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ൽ  ര​ണ്ടാം ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്ന്  മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ  ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ  അ​ഭി​പ്രാ​യ​പ്പെ​ട്ടു.     ജ​ന​താ​ദ​ൾ  എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്  കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി എം​എ​ൽ​എ, എ​ഡി​എം​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശ്രീ​രാ​മ​ൻ കൊ​യ്യോ​ൻ, എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഴ​വൂ​ർ വി​ജ​യ​ൻ, ക​ർ​മ​വേ​ദി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് സ​ന്തോ​ഷ്,  ജ​സ്റ്റി​സ് ഡി. ​ശ്രീ​ദേ​വി, ചെ​റി​യാ​ൻ ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts